Thursday, March 12, 2026 Last Updated 45 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 03.25 PM

ധുരന്ദറിലെ ‘FA9LA’ ഹുക്ക്സ്റ്റെപ്പിട്ട് മകളെ ആദ്യമായി വരവേറ്റ് പിതാവ്; വീഡിയോ പങ്കിട്ട് ബോളിവുഡ് താരം യാമി ഗൗതം; കൈയടിച്ച് സോഷ്യല്‍ മീഡിയ

uploads/news/2025/12/816847/Untitled-03.jpg
Man doing 'FA9LA' dance on daughter's birth gets yami's praise (Image Source: X)

ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പലരും പല രീതിയിലാണ് പ്രകടിപ്പിക്കാറുള്ളത്. ആശുപത്രി വരാന്തകളില്‍ തങ്ങളുടെ കണ്മണിയെ കാത്തിരിക്കുന്നവര്‍ക്ക് മാത്രമറിയാവുന്ന ഒരു സന്തോഷമാണിത്. ചിലര്‍ ചിരിച്ചും, മറ്റു ചിലര്‍ കരഞ്ഞും, വേറെ ചിലര്‍ മധുരം പങ്കിട്ടുമാണ് ഈ സന്തോഷം പങ്കിടാറുള്ളത്. നൃത്തം ചെയ്തും പരസ്പരം കെട്ടിപ്പിടിച്ചും സന്തോഷം പ്രകടിപ്പിക്കുന്നവരും കുറവല്ല. മറ്റാരെക്കാളും ഈ സന്തോഷം അനുഭവിച്ചറിയുന്നത് അകത്ത് ലേബര്‍ റൂമിലുള്ള അമ്മയും പുറത്തു കാത്തു നില്‍ക്കുന്ന അച്ഛനുമാണ്.
ഇപ്പോഴിതാ താനൊരു പിതാവായതിന്റെ സന്തോഷം നൃത്തം ചെയ്ത് ആഘോഷിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കുന്ന ധുരന്ധര്‍ സിനിമയില്‍ അക്ഷയ് ഖന്നയുടെ ഐക്കണിക് FA9LA ഹുക്ക്സ്റ്റെപ്പാണ് ആ പിതാവ് പുനഃസൃഷ്ടിക്കുന്നത്. നവജാതശിശുവിനെ ഒരമ്മ, ആശുപത്രി മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. അമ്മയും പിന്നാലെയുള്ള സ്ത്രീകളും നൃത്തം ചെയ്ത് മകളെ പിതാവിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെയാണ് വൈബ് ഡാന്‍സ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്. മകളെ സ്വീകരിക്കാന്‍ FA9LA ഹുക്ക്‌സ്റ്റെപ്പ് കളിച്ചുകൊണ്ടാണ് പിതാവ് എത്തുന്നത്. ‘‘ഡോക്ടര്‍ പെണ്‍കുഞ്ഞാണ് പിറന്നതെന്ന് പറഞ്ഞപ്പോള്‍...’’ എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് വീഡിയോ പങ്കുവെച്ചത്.
പിതാവിന്റെ സന്തോഷം കണ്ട് കാഴ്ചക്കാരുടെയും കണ്ണ് നിറയുന്നുണ്ട്. നൃത്തത്തിലൂടെ തന്റെ സന്തോഷം പ്രകടിപ്പിച്ചതിനെ പ്രശംസിക്കുകയാണ് നെറ്റിസണ്‍സ്.
‘‘ഹാന്‍ഡ്സ് ഡൗണ്‍...വിന്നര്‍...’’ എന്ന് കുറിച്ചു കൊണ്ട് ബോളിവുഡ് താരം യാമി ഗൗതം തന്റെ എക്‌സ് പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ ഹൃദയഹാരിയായ കമന്റുകള്‍ കുറിക്കുന്നത്. ‘ആ കുടുംബത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ആ കുഞ്ഞ് എത്ര ഭാഗ്യവതിയാണ്, നവജാത ശിശുവിന്റെ ഈ എന്‍ട്രി തീര്‍ത്തും അവിസ്മരണീയമായി...’ എന്നതടക്കമാണ് കമന്റുകള്‍.

uploads/news/2025/12/816847/Untitled-3.jpg
Man doing 'FA9LA' dance on daughter's birth (Image Source: X)

Ads by Google
Ads by Google
LATEST NEWS
TRENDING NOW