Thursday, March 12, 2026 Last Updated 28 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 01.53 PM

‘കഠിനമായ വേദന, കാല് ചേർത്ത് വയ്ക്കാൻ തോന്നുന്നു...’ പിരിയഡ് സിമുലേറ്ററില്‍ ആര്‍ത്തവ വേദന സഹിക്കാനാവാതെ​ ബി.ബി താരം അനീഷ്; മെറ്റേണിറ്റി ലീവ് കൊടുക്കണോ ചേട്ടാ എന്ന് കമന്റുകള്‍

uploads/news/2025/12/816840/Untitled-1.jpg
Aneesh couldn't bear menstrual pain in period simulator (Image Source: Instagram)

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥിയായി എത്തിയതിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ ആളാണ് അനീഷ്. സർക്കാർ ജോലിയിൽ നിന്നും കുറച്ചധികം കാലത്തേക്ക് ലീവ് എടുത്ത് ബിഗ് ബോസില്‍ എത്താന്‍ പരിശ്രമിച്ച ആളാണ് അനീഷ്. സാധാരണക്കാരുടെ പ്രതിനിധിയായി മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റ് മത്സരത്തില്‍ വിജയിച്ചാണ് അനീഷ് ബിഗ് ബോസ്സിലേക്ക് എത്തിയത്.
ഹൗസിലെത്തി ആദ്യ ദിവസം മുതൽക്കേ ഇയാൾ കട്ട ബോറൻ ആണെന്നതടക്കം കമന്റുകള്‍ വന്നു. സ്ത്രീവിരുദ്ധ പരാമർശമടക്കം സീസണ്‍ ഏഴിന്റെ തുടക്കത്തില്‍ അനീഷിനെക്കുറിച്ച് കേട്ടു. എന്നാല്‍ ഒരു കോമണർ ആയി എത്തി താര ജാഡകൾ ഒന്നുമില്ലാതെ നിന്ന അനീഷ് തീർത്തും സത്യസന്ധനായി തന്നെയാണ് ഷോയിൽ നിന്നത് എന്ന് സഹമത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ പറയാറുണ്ട്. ഷോയുടെ അവസാനമെത്തിയപ്പോഴേക്കും ഇയാൾ നല്ലൊരു മനുഷ്യൻ ആണെന്ന് അനീഷിന് തിരിച്ചു പറയിപ്പിക്കാന്‍ കഴിഞ്ഞു.
ബിഗ് ബോസ് സീസണ്‍ 7 ഫസ്റ്റ് റണ്ണറപ്പ് ആയ അനീഷ് നൂറ് ദിവസം പിന്നിട്ട് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമുള്ള അഭിമുഖത്തിലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് ആറ് മാസത്തെ പ്രസവാവധി അനുവദിക്കുന്നതിനെ എതിർത്താണ് അനീഷ് പ്രതികരിച്ചത്. എന്നാല്‍ ഇപ്പോഴിതാ പിരിയഡ് സിമുലേറ്ററിലൂടെ ആർത്തവ സമയത്തെ സ്ത്രീകളുടെ വേദന മനസിലാക്കുന്ന വിഡിയോയാണ് വൈറലാവുന്നത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അനീഷ് അതിഥിയായി എത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്കുള്ള മെൻസ്ട്രല്‍ കപ്പ് വിതരണം ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാമ്പസ് അടിസ്ഥാനമാക്കിയുള്ള മെൻസ്ട്രല്‍ കപ്പ് വിതരണ പരിപാടിയും ഇവിടെ നടത്തിയിരുന്നു. മുഖ്യാതിഥിയായി എത്തിയ അനീഷ് പിരിയഡ് പെയിൻ സിമുലേറ്ററിലൂടെ എന്താണ് തനിക്ക് അനുഭവപ്പെടുന്നത് എന്ന് വിദ്യാർഥികളോട് പറയുന്നതാണ് വീഡിയോ.
വേദനയുടെ ഓരോ പോയിന്റ് കൂടുന്നത് അനീഷ് വീഡിയോയില്‍ പറയുന്നുണ്ട്. ആറ്, ഏഴ്, എട്ട് എന്നിങ്ങനെ അല്‍പ്പം ഉച്ചത്തിലാണ് അനീഷ് പറയുന്നത്. ‘‘കഠിനമായ വേദന വരാൻ പോകുന്നത് പോലെ, കാലൊക്കെ ചേർത്ത് വയ്ക്കാൻ തോന്നുന്നു...’’ എന്ന് പറയുന്ന അനീഷ് പിന്നെ വേദന കൂടുന്നതോടെ നിർത്താൻ ആവശ്യപ്പെടുന്നത് കാണാം. ‘വേദന കൂടിയതോടെ എന്തോ കരണ്ടടിച്ചത് പോലെ തോന്നി, ഇത് പോരെ’ എന്ന് ചോദിക്കുമ്പോള്‍ അനീഷിന് വിദ്യാർഥികളുടെ കയ്യടി ലഭിച്ചു.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ സ്ത്രീകള്‍ക്ക് മെറ്റേണിറ്റി ലീവ് കൊടുക്കേണ്ടതില്ല എന്ന് പറഞ്ഞ ആളാണ് എന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്. ‘പ്രസവ ലീവ് കൊടുക്കണ്ട എന്നു പറഞ്ഞ ആളാണ്, ഇനി പറ ചേട്ടാ മെറ്റേണിറ്റി ലീവ് കൊടുക്കണോ...’ എന്നതടക്കമാണ് കമന്റുകള്‍.

ബിഗ് ബോസ് സീസണ്‍ ഏഴിന്റെ ആദ്യ ദിവസം സ്ത്രീ വിരുദ്ധ പ്രസ്താവന അനീഷില്‍ നിന്ന് വന്നു എന്ന വിമർശനം ഉയർന്നിരുന്നു. ‘‘പല വിഷയങ്ങളിലും സമൂഹത്തില്‍ പുരുഷൻമാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. അത് ബിഗ് ബോസില്‍ ചര്‍ച്ചയാക്കാൻ കൂടി വേണ്ടിയാണ് എന്റെ ബിഗ് ബോസിലേക്കുള്ള വരവ്...’’ ഇങ്ങനെ പറഞ്ഞായിരുന്നു അനീഷിന്റെ ബിഗ് ബോസിലെ തുടക്കം.
സീസണ്‍ അവസാനച്ചതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ അനീഷ് പറഞ്ഞിരുന്നു. ‘‘ആറ് മാസം സ്ത്രീകള്‍ക്ക് മെറ്റേണിറ്റി ലീവ് കൊടുക്കുന്നതിനോട് വിയോജിപ്പാണ്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന പ്രിവിലേജ് ആണ് അത്. ഡെലിവറി സമയത്ത് ലീവ് അനുവദിക്കാം. സ്ത്രീകള്‍ക്ക് ആറ് മാസം കൊടുക്കുകയാണ് എങ്കില്‍ പുരുഷന്മാർക്കും ആറ് മാസം കൊടുക്കണം...’’ എന്നായിരുന്നു അനീഷ് പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW