Sunday, March 15, 2026 Last Updated 39 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 11.33 PM

'കോടതിയില്‍ പറയാത്ത പലതും ചാനലുകളില്‍ പറഞ്ഞു'; അന്വേഷണ ഉദ്യോഗസ്‌ഥനെതിരേ ദിലീപ്‌

uploads/news/2025/12/816736/Dileep-5.jpg

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍, അന്വേഷണ ഉദ്യോഗസ്‌ഥനെതിരേ ആരോപണവുമായി നടന്‍ ദിലീപ്‌. കോടതിയില്‍ പറയാത്ത പല കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്‌ഥന്‍ ചാനലുകളില്‍ പറഞ്ഞുവെന്നു ദിലീപ്‌ ഹര്‍ജിയില്‍ ആരോപിച്ചു.
അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി. ബാലചന്ദ്രകുമാര്‍ പോലീസിന്‌ മൊഴി നല്‍കുന്നതിനുമുമ്പ്‌ ചാനലിന്‌ ഇന്റര്‍വ്യൂ നല്‍കിയെന്നും ഇത്തരമൊരു സാക്ഷിയുണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ്‌ പറഞ്ഞു. കോടതിയലക്ഷ്യ ഹര്‍ജികള്‍ അടുത്ത 12-ന്‌ പരിഗണിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി മാറ്റിവച്ചു.

അന്വേഷണ ഉദ്യോഗസ്‌ഥനെതിരേയും മാധ്യമങ്ങള്‍ക്കെതിരേയും ദിലീപ്‌ കോടതിയലക്ഷ്യ ഹര്‍ജികള്‍ നല്‍കിയിരുന്നു. ഈ ഹര്‍ജികളിലാണു ദിലീപ്‌ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്‌. കോടതിയില്‍ പറയാത്ത പല കാര്യങ്ങളുമാണു ചാനലുകളിലൂടെ പുറത്തുവന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. അടച്ചിട്ട കോടതിമുറിയിലെ പല വാദങ്ങളും പുറത്തറിഞ്ഞു. ബാലചന്ദ്രകുമാര്‍ എന്ന സാക്ഷിയുണ്ടെങ്കില്‍ അതു കോടതിയെ അറിയിക്കുകയാണു വേണ്ടിയിരുന്നത്‌. അല്ലാതെ ചാനലുകളില്‍ പോയി ഇന്റര്‍വ്യൂ നല്‍കുന്നു. അതിനുശേഷം ബാലചന്ദ്രകുമാര്‍ പോലീസിലെത്തി മൊഴി നല്‍കുന്നു.
ഇത്തരത്തില്‍, കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട്‌, വിചാരണ നടന്നുകൊണ്ടിരിക്കേ വിചാരണയെത്തന്നെ ബാധിക്കുന്ന വിധത്തിലാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥരടക്കം പ്രവര്‍ത്തിച്ചത്‌ എന്നതാണു ദിലീപിന്റെ ആരോപണങ്ങള്‍.

Ads by Google
Thursday 18 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW