Monday, March 16, 2026 Last Updated 8 Min 6 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 18 Dec 2025 11.33 PM

കുട്ടനാട്‌ സീറ്റിനായി മസിലു പിടിക്കില്ലെന്ന്‌ തോമസ്‌ കെ. തോമസ്‌

uploads/news/2025/12/816729/Thomas-K-thomas.jpg

ആലപ്പുഴ: കുട്ടനാട്‌ സീറ്റിനായി താന്‍ മസിലു പിടിക്കില്ലെന്ന്‌ എന്‍.സി.പി. സംസ്‌ഥാന പ്രസിഡന്റും സിറ്റിങ്‌ എം.എല്‍.എയുമായ തോമസ്‌ കെ. തോമസ്‌. സി.പി.എമ്മോ കോണ്‍ഗ്രസോ ആരു വേണമെങ്കിലും മത്സരിക്കട്ടെ. താന്‍ വിട്ടുവീഴ്‌ചയ്‌ക്ക്‌ തയാറാണെന്നും അദ്ദേഹം ഒരു ചാനലിനോടു പ്രതികരിച്ചു.

ജ്യേഷ്‌ഠനായ മുന്‍ എം.എല്‍.എ. തോമസ്‌ ചാണ്ടി തുടങ്ങിവച്ച കുടിവെള്ളപദ്ധതി നടപ്പാക്കുന്നതിനു സഹായിക്കാനാണു കുട്ടനാട്ടില്‍ സജീവമായത്‌. ഇപ്പോള്‍ 615 കോടി രൂപയുടെ പ്രവൃത്തി തുടങ്ങിയിരിക്കുകയാണ്‌. അത്‌ യാഥാര്‍ഥ്യമാക്കുകയെന്നത്‌ വലിയ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി. കുട്ടനാട്ടില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിനെത്തുടര്‍ന്നു മുന്നണിയില്‍ എം.എല്‍.എയ്‌ക്കെതിരേ വിമര്‍ശനം ശക്‌തമാണ്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW