Monday, March 16, 2026 Last Updated 37 Min 26 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 18 Dec 2025 11.33 PM

ബി.ജെ.പിയോട്‌ ഇടഞ്ഞ്‌ ബി.ഡി.ജെ.എസ്‌. ഇടത്തേക്ക്‌? എന്‍.ഡി.എ.യില്‍നിന്ന് എന്ത്‌ കിട്ടിയെന്ന്‌ വെള്ളാപ്പള്ളി, 300 സീറ്റില്‍ മത്സരിച്ചു, ജയിച്ചത് അഞ്ചെണ്ണത്തില്‍ മാത്രം !

23-ന്‌ ചേരുന്ന നേതൃയോഗത്തില്‍ മുന്നണിമാറ്റവും ചര്‍ച്ചയാകുമെന്നു സൂചന. ബി.ഡി.ജെ.എസിനു സവര്‍ണരുടെ വോട്ട്‌ കിട്ടുന്നില്ലെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ബി.ഡി.ജെ.എസ്‌ ഇടതുപക്ഷത്തേക്ക്‌ പോകണമെന്ന്‌ അഭിപ്രായമുള്ളവരുണ്ട്‌. അതെല്ലാം അവര്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Kerala

ആലപ്പുഴ: എന്‍.ഡി.എയില്‍ അവഗണന ആരോപിച്ച്‌ ബി.ജെ.പിയുമായി ഇടഞ്ഞ ബി.ഡി.ജെ.എസ്‌. കടുത്ത നിലപാടിലേക്ക്‌. 23-ന്‌ ചേരുന്ന നേതൃയോഗത്തില്‍ മുന്നണിമാറ്റവും ചര്‍ച്ചയാകുമെന്നു സൂചന. ഇടതുപക്ഷവുമായി സഹകരിക്കാന്‍ താത്‌പര്യമുണ്ടെങ്കില്‍ ബി.ഡി.ജെ.എസിന്‌ സി.പി.എം. സംസ്‌ഥാനനേതൃത്വത്തെ സമീപിക്കാമെന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ക്ഷണിക്കുകയും ചെയ്‌തു.

തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത്‌ 300 സീറ്റില്‍ മത്സരിച്ച ബി.ഡി.ജെ.എസിന്‌ അഞ്ചെണ്ണത്തിലാണ്‌ ജയിക്കാനായത്‌. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍.ഡി.എ. ഭരണം നേടിയെങ്കിലും ബി.ഡി.ജെ.എസ്‌. മത്സരിച്ച നാല്‌ സീറ്റിലും തോറ്റു. ബി.ജെ.പിക്കു സ്വാധീനമുള്ളിടത്തുപോലും ബി.ഡി.ജെ.എസിന്‌ പിന്തുണ ലഭിക്കുന്നില്ലെന്നാണ്‌ നേതാക്കളുടെ പരാതി.

കൊച്ചി കോര്‍പറേഷനില്‍ 13 സീറ്റില്‍ മത്സരിച്ചെങ്കിലും സിറ്റിങ്‌ സീറ്റ്‌ പോലും നിലനിര്‍ത്താനായില്ല. കോഴിക്കോട്‌ കോര്‍പറേഷനിലും സമാനസ്‌ഥിതിയാണ്‌. കോട്ടയത്തെ പള്ളിക്കത്തോട്‌ പഞ്ചായത്തില്‍ ബി.ഡി.ജെ.എസിന്റെ സിറ്റിങ്‌ സീറ്റ്‌ ബി.ജെ.പി. ഏറ്റെടുത്തിരുന്നു. ഫലം വന്നപ്പോള്‍ എന്‍.ഡി.എയ്‌ക്ക്‌ പഞ്ചായത്ത്‌ ഭരണം നഷ്‌ടമായി.

എന്‍.ഡി.എയുടെ ഭാഗമായി 10 വര്‍ഷം നടന്ന്‌ കാലുതേഞ്ഞതല്ലാതെ എന്ത്‌ കിട്ടിയെന്ന്‌ ബി.ഡി.ജെ.എസ്‌. ചിന്തിക്കട്ടെയെന്നാണ്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ പ്രതികരിച്ചത്‌.
ബി.ഡി.ജെ.എസിനു സവര്‍ണരുടെ വോട്ട്‌ കിട്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ഡി.ജെ.എസ്‌ ഇടതുപക്ഷത്തേക്ക്‌ പോകണമെന്ന്‌ അഭിപ്രായമുള്ളവരുണ്ട്‌. അതെല്ലാം അവര്‍ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW