Sunday, March 15, 2026 Last Updated 15 Min 28 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 18 Dec 2025 11.33 PM

ശബരിമല സ്വര്‍ണക്കവര്‍ച്ച: വ്യവസായിയുടെ മൊഴിയെടുത്തു, രാജ്യാന്തര പുരാവസ്തു കള്ളക്കടത്തുസംഘങ്ങളുടെ ബന്ധം, നിര്‍ണായകവിവരങ്ങള്‍ ലഭിച്ചെന്നു സൂചന

സംസ്‌ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുമായുള്ള ബന്ധം അന്വേഷിക്കണം. പുരാവസ്‌തുക്കടത്ത്‌ സംഘങ്ങള്‍ അന്വേഷണപരിധിയില്‍ വരണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
uploads/news/2025/12/816722/Sabarimala-kattila.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ രാജ്യാന്തര കള്ളക്കടത്തുസംഘങ്ങളുടെ ബന്ധവും അന്വേഷിക്കുന്ന പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) പ്രവാസി വ്യവസായിയുടെ മൊഴിയെടുത്തു.

പുരാവസ്‌തുക്കള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘങ്ങളെക്കുറിച്ച്‌ വിവരം നല്‍കാന്‍ കഴിയുന്നയാളെ അറിയാമെന്നു മുന്‍പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന്‌ എസ്‌.ഐ.ടിക്കു മൊഴി നല്‍കുകയും ചെയ്‌തു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പന്തളം സ്വദേശിയായ വ്യവസായിയെ എസ്‌.ഐ.ടി. വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്‌.

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ 500 കോടി രൂപയുടെയെങ്കിലും ഇടപാട്‌ നടന്നെന്നും കേസില്‍ പുരാവസ്‌തു കള്ളക്കടത്തുസംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ കഴിഞ്ഞ ആറിനാണ്‌ ചെന്നിത്തല എസ്‌.ഐ.ടിക്കു കത്തയച്ചത്‌. പിന്നാലെ, നേരിട്ട്‌ ഹാജരായി മൊഴി നല്‍കി. തനിക്കറിയാവുന്നയാള്‍ അന്വേഷണസംഘത്തിനും കോടതി മുമ്പാകെയും മൊഴി നല്‍കാന്‍ തയാറാണെന്നും പരിശോധിച്ച്‌ ഉറപ്പുവരുത്തിയാണ്‌ ഇക്കാര്യം പറയുന്നതെന്നും ചെന്നിത്തല വ്യക്‌തമാക്കിയിരുന്നു.

സംസ്‌ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുമായുള്ള ബന്ധം അന്വേഷിക്കണം. പുരാവസ്‌തുക്കടത്ത്‌ സംഘങ്ങള്‍ അന്വേഷണപരിധിയില്‍ വരണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. ലഭിച്ച വിവരങ്ങളും സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധം സംശയിക്കുന്ന ചില വ്യക്‌തികളുടെ ഫോണ്‍ നമ്പരുകളും അദ്ദേഹം എസ്‌.ഐ.ടിക്കു കൈമാറി. കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട്‌ ഇ.ഡിയും കേസില്‍ ഇടപെട്ടിട്ടുണ്ട്‌.

Ads by Google
Ads by Google
LATEST NEWS
TRENDING NOW