Sunday, March 15, 2026 Last Updated 40 Min 31 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 17 Dec 2025 11.34 PM

ദേവസ്വം ഭണ്ഡാരം കാണാന്‍ പോലീസ്‌ ഐ.ജി. കയറിയ സംഭവം; ഭണ്ഡാരത്തില്‍ കയറരുത്‌! സ്‌പോട്ട്‌ ബുക്കിങ്ങില്‍ ഇടപെടരുത്‌, പോലീസിനോട്‌ ഹൈക്കോടതി

uploads/news/2025/12/816559/k1.jpg

കൊച്ചി: ശബരിമലയിലെ ദേവസ്വം ഭണ്ഡാരം കാണാന്‍ പോലീസ്‌ ഐ.ജി. കയറിയ സംഭവത്തില്‍ താക്കീതുമായി ഹൈക്കോടതി. ഭണ്ഡാരത്തില്‍ പോലീസ്‌ കയറരുതെന്നും ഇക്കാര്യത്തില്‍ നേരത്തേ നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും ജസ്‌റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച്‌ ചൂണ്ടിക്കാട്ടി.

ശബരിമലയിലെ പോലീസ്‌ ജോയിന്റ്‌ കോഓര്‍ഡിനേറ്റര്‍ ഐ.ജി. ശ്യാംസുന്ദര്‍ ഭണ്ഡാരത്തില്‍ പ്രവേശിച്ചതാണ്‌ വിവാദമായത്‌. ഇതുസംബന്ധിച്ച്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഇത്‌ പരിഗണിച്ചാണ്‌ കോടതിയുടെ ഇടപെടല്‍. കഴിഞ്ഞ 11-ന്‌ രാവിലെ ഒമ്പതോടെ ശ്യാംസുന്ദറിന്റെ നേതൃത്വത്തില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ യൂണിഫോമിലും സാധാരണവേഷത്തിലും ഭണ്ഡാരം മുറിയില്‍ പ്രവേശിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്‌.

സ്‌പോട്ട്‌ ബുക്കിങ്ങില്‍പോലീസ്‌ ഇടപെടരുത്‌

കൊച്ചി: നിലയ്‌ക്കലിലെ സ്‌പോട്ട്‌ ബുക്കിങ്‌ കൗണ്ടറില്‍ പോലീസിന്റെ അനധികൃത ഇടപെടല്‍ വേണ്ടെന്നു ഹൈക്കോടതി. ഭക്‌തര്‍ക്കു വേണ്ടിയാണ്‌ സ്‌പോട്ട്‌ ബുക്കിങ്‌. ഒരു കൗണ്ടറില്‍ പോലീസിനു വേണ്ടപ്പെട്ടവരെ മാത്രം അനുവദിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നു വ്യക്‌തമാക്കിയ കോടതി, സര്‍ക്കാരിനോട്‌ വിദശീകരണം തേടി. എരുമേലിയില്‍നിന്നു കാനനപാത വഴി വരുന്നവര്‍ക്കും ബുക്കിങ്‌ നിര്‍ബന്ധമാണ്‌. ബുക്ക്‌ ചെയ്‌ത തീര്‍ഥാടകരെ മാത്രമേ പുല്ലുമേട്‌ വഴി കടത്തിവിടാവൂവെന്നും കോടതി നിര്‍ദേശിച്ചു.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 17 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW