-->
നാം ഇന്നുവരെ കാണാത്ത ജീവികളെ ആദ്യമായി കാണുമ്പോള്‍ ആളുകള്‍ അവയെ കൗതുകത്തോടെ നോക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രവണതകള്‍ അപകടം വിളിച്ചുവരുത്തുമെന്നു തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം. പറഞ്ഞുവരുന്ന ഒരു ബ്രിട്ടീഷ് ടൂറിസ്റ്റിനെക്കുറിച്ചാണ്. കാരണം അത്യന്തം ഭീതിദമായ ഒരു അവസ്ഥയിലൂടെയാണ് ഇദ്ദേഹം കടന്നുപോയത്. ഫിലിപ്പീന്‍സില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു യുവാവ്. ആ സമയത്താണ് കളര്‍ഫുള്ളായിട്ടുള്ള, സുന്ദരമായ ഒരു നീരാളിയെ കാണുന്നത്. അത് അപകടകാരിയാണ് എന്ന് അറിയാതെ അതിനെ യുവാവ് കയ്യിലെടുക്കുകയും ചെയ്തു. അത് നീന്തിപ്പോകാന്‍ ശ്രമിക്കുമ്പോഴൊക്കെയും ആന്‍ഡി മക്കോണല്‍ എന്ന ഈ സഞ്ചാരി അതിനെ മുറുക്കെ പിടിക്കാന്‍ നോക്കുകയായിരുന്നു.
ഇതിനെ ഞാന്‍ നേരത്തെ കണ്ടിട്ടേയില്ല എന്ന് പറഞ്ഞുകൊണ്ടാണ് അത്യന്തം കൗതുകത്തോടെ ആന്‍ഡി നീരാളിയെ കയ്യിലെടുക്കുന്നതും നോക്കുന്നതും എല്ലാം. അപ്പോഴൊന്നും അതിന്റെ അപകടത്തെ കുറിച്ച് യുവാവ് ബോധവാനല്ല. എന്നാല്‍, കോളിന്‍ റഗ് എന്ന യൂസര്‍ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) ഷെയര്‍ ചെയ്തതിന് ശേഷമാണ് വീഡിയോ വൈറലായി മാറിയത്. 'ഫിലിപ്പീന്‍സില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടയില്‍ ബ്രിട്ടീഷ് യുവാവ് അറിയാതെ ലോകത്തിലെ ഏറ്റവും മാരകമായ നീരാളിയെ കൈകാര്യം ചെയ്യുന്നു' എന്നാണ് റഗ് വീഡിയോയ്‌ക്കൊപ്പം എഴുതിയിരിക്കുന്നത്. മാരകമായ വിഷത്തിന് പേരുകേട്ട നീല വളയമുള്ള നീരാളിയാണ് ഇത് എന്ന് വിദഗ്ധരും വീഡിയോ കണ്ടവരില്‍ പലരും പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ സയന്‍സ് പറയുന്നത് പ്രകാരം വളരെ മനോഹരമായി തോന്നുന്ന നീരാളിയാണ് ഇത്. എന്നാല്‍, അതിന്റെ ശരീരത്തില്‍ നിന്നും വിഷം വമിക്കുമ്പോഴാണ് അവ കൂടുതല്‍ നീലയായി കാണുന്നത്. അതേസമയം, പിന്നീട്, ആന്‍ഡിയും താന്‍ എടുത്ത റിസ്‌കിനെ കുറിച്ച് ബോധവാനായി. തനിയെ യാത്ര ചെയ്യുന്ന ഒരാളെന്ന നിലയില്‍ വീട്ടില്‍ നിന്നും വളരെ അകലെ എത്തുമ്പോള്‍ പലതരം സാഹസികതകളും അപകടങ്ങളും ഒക്കെ ഉണ്ടായേക്കാം. എന്നാല്‍, ഇതുപോലെ മരണത്തെ അടുത്തു കണ്ട മറ്റൊരു നിമിഷമില്ല എന്നാണ് ആന്‍ഡി പറയുന്നത്. ലോകത്തിലേക്കും വച്ച് ഏറ്റവും വിഷമുള്ള ജീവികളിലൊന്നാണ് ഇത് എന്നും ആന്‍ഡി പറയുന്നു.
NEW: British man unknowingly starts playing with the world's deadliest octopus while vacationing in the Philippines.The man filmed himself handling a blue-ringed octopus, which can paralyze its victim by blocking nerve transmission.According to the National Library of… pic.twitter.com/4MvUFD5FL8— Collin Rugg (@CollinRugg) December 16, 2025