Saturday, March 14, 2026 Last Updated 22 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 10.29 AM

വൈസ് ചാന്‍സലര്‍ നിയമനം: പ്രശ്‌നം പരിഹരിച്ചത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര

uploads/news/2025/12/816451/kc-venugopal-600-360.gif

ന്യൂഡല്‍ഹി: സര്‍വകലാശാല വി.സി. നിയമനത്തില്‍ പരസ്പരം പോരടിച്ചിരുന്ന ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം രണ്ടുകൂട്ടരും പങ്കുവെച്ച് അവസാനിപ്പിച്ചത് അന്തര്‍ധാരയുടെ ഭാഗമെന്ന് കെ.സി. വേണുഗോപാല്‍. നേരത്തേ വിദ്യാര്‍ത്ഥികളുടെ ഭാവി പോലും അവതാളത്തിലാക്കി സിസാ തോമസിനെതിരേ എസ്എഫ്‌ഐ സമരം നടത്തിയതാണ്. ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമായിരുന്നെന്നും ഇപ്പോള്‍ പ്രശ്‌നമെല്ലാം അവസാനിച്ചെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമാണെന്നും പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ആലപിച്ച പാരഡിഗാനത്തിനെതിരേ കേസെടുക്കുന്നത് തമാശയാണെന്നും തെരഞ്ഞെടുപ്പില്‍ തോറ്റതിന് കാരണം കണ്ടെത്തി അത് പരിഹരിക്കുന്നതിന് പകരം പാട്ടെഴുതിയ ആള്‍ക്കെതിരേ കേസെടുക്കുന്നത് തോല്‍വിയുടെ നിരാശ മറയ്ക്കാനാണെന്നും ഭരണപരാജയമല്ല തോല്‍വിയുടെ കാരണമെന്നനാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധികുടുംബത്തെയും കോണഗ്രസ് അദ്ധ്യക്ഷനെയും ഇ.ഡി.യെക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പറഞ്ഞു. കോടതിയില്‍ നിന്നുണ്ടായ വിധി നരേന്ദ്രമോദിയുടേയും അമിത്ഷായുടെയും ഇ.ഡി.യുടെയും മുഖത്തിനേറ്റ അടിയായിരുന്നെന്നും പറഞ്ഞു. 2016 ല്‍ തീര്‍ന്ന കേസ് 2022 ല്‍ വീണ്ടും റജിസ്റ്റര്‍ ചെയ്‌തെന്നും വെള്ളം പോലും കൊടുക്കാതെ 55 മണിക്കൂറാണ് സോണിയയെയും രാഹുലിനെയും കോണ്‍ഗ്രസ് അദ്ധ്യക്ഷനെയും ചോദ്യം ചെയ്തത്.

ഇവര്‍ കൊണ്ടുചെന്ന കുറ്റപത്രം സ്വീകരിക്കാന്‍ പോലും കോടതി കൂട്ടാക്കിയില്ല എന്നത്് പ്രതികാര രാഷ്ട്രീയത്തിന് വേണ്ടി രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരേ ഇഡിയെ നിയമവിരുദ്ധമായി എങ്ങിനെ ഉപയോഗിക്കാം എന്നതിന്റെ തെളിവാണെന്നും പറഞ്ഞു. നിയമവിരുദ്ധമായ കാര്യമായാല്‍ പോലും യജമാനന്‍മാര്‍ പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ഇ.ഡി. ചെയ്യുന്നതെന്നും എത്രമാത്രം കള്ളക്കേസ് എടുത്താലും അതിനെതിരേ പൊരുതുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. വിധി വന്നതോടെ വ്യാജ പ്രചരണങ്ങളുടെ കള്ളി വെളിച്ചത്തായതായും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW