Friday, March 13, 2026 Last Updated 15 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 19 Jun 2025 11.11 AM

ആര്‍എസ് എസ് - സിപിഎം ബന്ധം പതിവു കാര്യം ; മുഖ്യമന്ത്രി എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും നടക്കില്ല

uploads/news/2025/06/786903/kc-venugopal-600-360.gif

തിരുവനന്തപുരം: ആര്‍എസ് എസ് - സിപിഎം ബന്ധം പതിവു കാര്യമാണെന്നും അതാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞതെന്നും കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനം നടത്തി. പാര്‍ട്ടി സെക്രട്ടറി ആദ്യം നടത്തുന്ന പ്രസ്താവന പിന്നീട് മുഖ്യമന്ത്രി തിരുത്തിവരുന്നത് അവര്‍ തമ്മില്‍ ഉണ്ടാക്കുന്ന നാടകത്തിന്റെ ഭാഗമാണെന്നും വിമര്‍ശിച്ചു. മുഖ്യമന്ത്രി സത്യത്തെ എത്ര വളച്ചൊടിക്കാന്‍ ശ്രമിച്ചാലും യാഥാര്‍ത്ഥ്യം മറക്കയ്ക്കാനാകില്ലെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരത്തില്‍ പ്രീണനപ്രസ്താവന നടത്തുക. വൈകുന്നേരം അത് തീര്‍ത്തും തെറ്റാണെന്ന് പറഞ്ഞയാളെ പോലും ഇടിച്ചുതാഴ്ത്തി മുഖ്യമന്ത്രി വിശദീകരിക്കുക. ഇതെല്ലാം പരാജയം മുന്നില്‍ കണ്ടുകൊണ്ടുള്ള മലക്കം മറിച്ചിലാണ്. ശബരിമലയില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. ഇത് കൃത്യമായും ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി മാറും. ശബരിമല വിശ്വാസികളെ മുഴുവന്‍ വെറുപ്പിച്ചു കൊണ്ടു സര്‍ക്കാരിനെ കൊണ്ട് നിലപാട് എടുപ്പിച്ചവരാണ് ഇടതുപക്ഷം.

എം.വി. ഗോവിന്ദന്റേത് നാക്കുപിഴയല്ല. അദ്ദേഹം ഇനി നിഷേധിച്ചാല്‍ പോലും പറഞ്ഞത് പറഞ്ഞതല്ലാതായി മാറില്ല. പണ്ട് നടന്ന ഒരു ബാന്ധവത്തെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി എന്തിന് നിലപാട് എടുത്തതെന്ന് സിപിഎം തന്നെ അന്വേഷിക്കണം. കോണ്‍ഗ്രസ് എല്ലാക്കാലത്തും നില കൊണ്ടിട്ടുള്ളത് ബിജെപിയ്ക്ക് എതിരേയും സംഘപരിവാറിനെതിരേയും ആര്‍എസ്എസ് നിലപാടുകള്‍ക്കും എതിരേയാണ്. അതില്‍ ഇതുവരെ വെള്ളം ചേര്‍ത്തിട്ടില്ലെന്നും കെ.സി. വേണുഗോപല്‍ പറഞ്ഞു. രാജ്ഭവനുമായി ബന്ധപ്പെട്ട ഭാരതാംബ വിവാദം എല്ലാക്കാലത്തും എതിര്‍ക്കപ്പെടേണ്ടതാണ്. പക്ഷേ ഗവര്‍ണര്‍ക്കോ രാജ്ഭവനോ എതിരേ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യം പ്രതികരിക്കേണ്ടത് മുഖ്യമന്ത്രിയായിരുന്നു.

ഗവര്‍ണര്‍ക്കും രാജ്ഭവനും എതിരേയുള്ള പ്രതികരണത്തില്‍ പിണറായി സ്റ്റാലിനെ കണ്ടു പഠിക്കണം. തമിഴ്‌നാട് ഗവര്‍ണറുമായി സ്റ്റാലിന്‍ നടത്തുന്ന ആശയസമരത്തെക്കുറിച്ച് അറിയണം. യണം. സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് നാവുപിഴയല്ല. അദ്ദേഹം പറഞ്ഞുപോയതിനെ ഗത്യന്തരമില്ലാതെ മറി കടക്കാന്‍ വേണ്ടി മുഖ്യമന്ത്രി നടത്തിയ മലക്കം മറിച്ചിലായിരുന്നു ഇന്നലെ കണ്ടത്. അത് കൂടുതല്‍ അപഹാസ്യമാകുന്നതായും പറഞ്ഞു. സ്റ്റാലിന്‍ പിന്‍വാതില്‍ ഇടപാടുകള്‍ നടത്തുന്നില്ലെന്നും പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW