-->
ബംഗ്ലാദേശിലെ ധാക്കയിലുള്ള BRAC യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വൈറലായി മാറുന്നത്. എസ്‌കലേറ്ററിന്റെ വേഗത പെട്ടെന്ന് കൂടുന്നതും ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ സാധിക്കാതെ വിദ്യാര്‍ത്ഥികള്‍ പാടുപെടുന്നതുമായ വീഡിയോയാണ് ഇത്. 16 സെക്കന്‍ഡ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. വീഡിയോയില്‍ എസ്‌കലേറ്ററിന്റെ ഒരു ഭാഗം സാധാരണ വേഗതയില്‍ നീങ്ങുന്നതായി കാണാം. എന്നാല്‍, അതേസമയത്ത് മറുഭാഗം പതിവിലും വളരെ വേഗത്തില്‍ നീങ്ങുന്നതാണ് കാണുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എസ്‌കലേറ്ററില്‍ കാലുകുത്തുന്നതാണ് കാണുന്നത്. പക്ഷേ പെട്ടെന്ന് തന്നെ അത് അതിവേഗത്തില്‍ നീങ്ങുന്നതാണ് പിന്നെ കാണുന്നത്. അതോടെ വിദ്യാര്‍ത്ഥികളെല്ലാം പരിഭ്രാന്തരായി തീര്‍ന്നു. പെട്ടെന്ന് നീങ്ങൂ എന്നൊക്കെ അവര്‍ പറയുന്നതും ബഹളം വയ്ക്കുന്നതും വീഡിയോയില്‍ കാണാം. എത്രയും പെട്ടെന്ന് തന്നെ അടുത്ത നിലയിലേക്ക് എത്താന്‍ അവര്‍ തിടുക്കപ്പെടുന്നതും അതിനിടയില്‍ നിലവിളിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം. ചിലരൊക്കെ കഷ്ടിച്ചാണ് തങ്ങളുടെ ബാലന്‍സ് നിലനിര്‍ത്തുന്നത്. അവര്‍ പരസ്പരം പിടിക്കുന്നതും എസ്‌കലേറ്ററിന്റെ ഹാന്‍ഡ്!റെയിലില്‍ പിടിക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥികളുടെ പേടിയും പരിഭ്രമവും എല്ലാം വീഡിയോയില്‍ വ്യക്തമാണ്. എന്തായാലും, ഒടുവില്‍ വിദ്യാര്‍ത്ഥികളെല്ലാം സുരക്ഷിതമായി താഴെ എത്തുന്നുണ്ട്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. അനേകം പേര്‍ വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കി. ഇതിന് സമാനമായ ഒരു സംഭവം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റോമില്‍ ഉണ്ടായി എന്നും അതില്‍ ആളുകള്‍ക്ക് പരിക്കേറ്റിരുന്നു എന്നുമാണ് ഒരാള്‍ വീഡിയോയ്ക്ക് കമന്റ് നല്‍കിയത്. എവിടെ നടന്നതായാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നും വലിയ അപകടത്തിലേക്ക് ഇത് പോയേക്കാമായിരുന്നു എന്നുമൊക്കെ ആളുകള്‍ വീഡിയോയ്ക്ക് കമന്റ് നല്‍കി.
Students of BRAC University in Dhaka, Bangladesh had complained to Kanglu caretaker Muhammad Yunus about slow growth of Kanglu economy.After that, Yunus ordered that escalators at BRAC University will now move at high speed so that students waste less time on slow moving… pic.twitter.com/yRniR6jS2w— Incognito (@Incognito_qfs) December 15, 2025