-->
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു ചര്‍ച്ച നടത്തി അതിജീവിത. കേസില്‍ ഉടന്‍ അപ്പീല്‍ പോകുമെന്ന് അതിജീവിതയെ മുഖ്യമന്ത്രി അറിയിച്ചു. ക്ലിഫ്‌ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. സര്‍ക്കാര്‍തന്നെ കേസില്‍ ഹൈക്കോടതിയിലേക്ക് അപ്പീല്‍ നല്‍കുമെന്നും കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
കേരള ജനത ഒപ്പമുണ്ടെന്ന് അതിജീവിതയെ മുഖ്യമന്ത്രി അറിയിച്ചു.നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യംചെയ്യുന്നത്.