Sunday, March 15, 2026 Last Updated 21 Min 45 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 16 Dec 2025 11.38 PM

സൂരജ്‌ ലാമ തിരോധാനം: നിരുത്തരവാദിത്വമായി പെരുമാറി, കുവൈത്തിലായിരുന്നെങ്കില്‍ ലാമയ്‌ക്ക്‌ ഒന്നും സംഭവിക്കില്ലായിരുന്നു; സിയാലിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊല്ലാന്‍ വിട്ടിരിക്കുന്ന പോലെയാണ്‌ ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നതെന്നും കുവൈത്തിലായിരുന്നെങ്കില്‍ ലാമയ്‌ക്ക്‌ ഒന്നും സംഭവിക്കില്ലായിരുന്നെന്നും കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ രേഖകള്‍ എവിടെ പോയെന്നും കോടതി ചോദിച്ചു.
uploads/news/2025/12/816369/High-court.jpg

കൊച്ചി: സൂരജ്‌ ലാമ തിരോധാനത്തില്‍ സിയാലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ടു മകന്‍ സാന്റണ്‍ ലാമ നല്‍കിയ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം.

സിയാല്‍ അധികൃതര്‍ നിരുത്തരവാദിത്വമായി പെരുമാറിയെന്നു ഹൈക്കോടതി വിലയിരുത്തി. കൊല്ലാന്‍ വിട്ടിരിക്കുന്ന പോലെയാണ്‌ ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നതെന്നും കുവൈത്തിലായിരുന്നെങ്കില്‍ ലാമയ്‌ക്ക്‌ ഒന്നും സംഭവിക്കില്ലായിരുന്നെന്നും കോടതി പറഞ്ഞു. അദ്ദേഹത്തിന്റെ രേഖകള്‍ എവിടെ പോയെന്നും കോടതി ചോദിച്ചു.

എല്ലാവരും പോയിട്ടും ലാമ വിമാനത്താവളത്തില്‍ തുടര്‍ന്നെന്നും സി.ഐ.എസ്‌.എഫ്‌. ഉദ്യോഗസ്‌ഥര്‍ അദ്ദേഹത്തോടു സംസാരിച്ചശേഷം ആലുവയില്‍നിന്നു ട്രെയിന്‍ കിട്ടുമെന്നു പറഞ്ഞു മെട്രോ ബസില്‍ കയറ്റിവിട്ടുവെന്നും പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കി. സൂരജ്‌ ലാമയുടേതെന്നു സംശയിക്കുന്ന മൃതദേഹം കളമശേരിയില്‍നിന്നു കണ്ടെത്തിയതിനു പിന്നാലെ അതു സ്‌ഥിരീകരിക്കാനുള്ള ഡി.എന്‍.എ. ഫലത്തിനായി കാത്തിരിവെയാണു കോടതിയുടെ വിമര്‍ശനമുണ്ടായത്‌.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW