-->
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷ ആരംഭിച്ചു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ 23ന് അവസാനിക്കും. അന്നു തന്നെയാണ് ക്രിസ്മസ് അവധിക്കായി സ്കൂൾ അടയ്ക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷകളിൽ ഒരെണ്ണം ക്രിസ്മസ് അവധിക്കു ശേഷം ജനുവരി 6ന് ആണ്. 24 മുതൽ ജനുവരി 4 വരെയാണ് ക്രിസ്മസ്–പുതുവത്സര അവധി. 5ന് സ്കൂളുകൾ തുറക്കും.