Thursday, March 19, 2026 Last Updated 23 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 11.44 AM

അഴിമതിക്കെതിരേ പോരാട്ടമെന്ന് പ്രഖ്യാപനം ; പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി മത്സരിക്കും

uploads/news/2026/03/830453/v-kunhikrishnan.jpg

കണ്ണൂര്‍: പയ്യന്നൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സിപിഐഎം വിമതന്‍ വി. കുഞ്ഞികൃഷ്ണന്‍. താന്‍ തുടക്കമിട്ട അഴിമതി വിരുദ്ധ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു. ഇടതുപക്ഷത്തിന് എതിരല്ല, മറിച്ച് പ്രസ്ഥാനത്തിനകത്തെ അഴിമതിക്ക് എതിരെയുള്ള പോരാട്ടമാണിതെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ടി.ഐ. മധുസൂദനനെ സിപിഐഎം വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണന്റെ ഈ നീക്കം. പയ്യന്നൂരിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണാന്‍ കഴിയില്ലെന്നും, ആരോപണവിധേയനായ വ്യക്തിയെ വീണ്ടും മത്സരിപ്പിക്കാന്‍ ഇടതുപക്ഷം തയ്യാറാകില്ലെന്നാണ് കരുതുന്നതെന്നും നിലവിലെ സാഹചര്യത്തില്‍ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്തസാക്ഷി ഫണ്ട് അപഹരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഇടതുപക്ഷക്കാരനായി തുടരാനാകുമെന്നും അദ്ദേഹം ചോദിച്ചു. മാഫിയ സംഘങ്ങളില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞു. ഇന്ന് രാവിലെയാണ് വി കുഞ്ഞികൃഷ്ണന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു മുന്നണിയുടെയും ഭാഗമാകാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ മധുസൂദനന്റെ നേതൃത്വത്തില്‍ വലിയ തോതിലുള്ള ഫണ്ട് തിരിമറി നടന്നുവെന്ന് ആരോപിച്ചാണ് മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന കുഞ്ഞികൃഷ്ണന്‍ രംഗത്ത് വന്നത്. ഒരു കോടി രൂപയില്‍ 46 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയില്‍ പാര്‍ട്ടി നടപടി എടുത്തില്ലെന്ന ആരോപണമാണ് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. യു ഡി എഫ് കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തതയില്ല.

Ads by Google
Ads by Google
TRENDING NOW