-->
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് കൊണ്ട് ദൃശ്യപരത കുറവായി മാറിയിരിക്കന്ന ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കുട്ടിയിട്ടിച്ച് നാലുമരണം. 10 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മഥുരയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു വലിയ വാഹനാപകടം ഉണ്ടായത്. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ക്ക് തീ പിടിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി.
ഏഴ് ബസുകളും മൂന്ന് കാറുകളും ആണ് കൂട്ടയിടിയില്‍ പെട്ടതെന്ന് അപകടത്തിന്റെ വിശദാംശങ്ങള്‍ സ്ഥിരീകരിച്ച സീനിയര്‍ പോലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറഞ്ഞു. തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചു വരികയാണെന്നും, തടസ്സപ്പെട്ട ഹൈവേയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും നാലുപേര്‍ മരണമടഞ്ഞതായും പറഞ്ഞു.
മഥുരയിലെ യമുന എക്‌സ്പ്രസ് വേയിലും സമാനസംഭവത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടത്തില്‍ മഥുരയിലെ യമുന എക്‌സ്പ്രസ് വേയിലും സമാനമായ ഒരു സംഭവം നടന്നു. പുലര്‍ച്ചെ 5:00 മണിയോടെ നടന്ന അപകടത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കുകയും 15 മുതല്‍ 20 വരെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് മൂടല്‍മഞ്ഞ് മൂലം ദൃശ്യപരത വളരെ കുറവായതാണ് ഈ വന്‍ വാഹനക്കൂമ്പാരത്തിന് പ്രധാന കാരണം.