-->
മലപ്പുറം: കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ വോട്ടിനുവേണ്ടി അന്യപുരുഷന്മാരുടെ മുന്നില്‍ കാഴ്‌ചവയ്‌ക്കരുതെന്നു സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സെയ്‌തലവി മജീദ്. തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വിജയിച്ച യു.ഡി.എഫ്. സ്‌ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണം നടത്തിയ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് വിവാദ പരാമര്‍ശം.
'ഞങ്ങളൊക്കെ മക്കളെക്കൊണ്ടു കല്യാണം കഴിപ്പിച്ചതു ഭര്‍ത്താവിന്റെയും മക്കളുടെയും കൂടെ അന്തിയുറങ്ങാനാണ്. കല്യാണം കഴിക്കുമ്പോള്‍ തറവാടു നോക്കണമെന്നു പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ഇതിലും വലുതു കേള്‍ക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കില്‍ ഇറങ്ങിയാല്‍ മതി. അല്ലെങ്കില്‍ വീട്ടില്‍ വീട്ടമ്മയായി ഇരുന്നാല്‍ മതി. ഞാന്‍ ഈ പറഞ്ഞതിനെതിരേ വേണമെങ്കില്‍ കേസ് കൊടുത്തോളൂ. നേരിടാന്‍ അറിയാം'-സെയ്‌തലവി വെല്ലുവിളിച്ചു.
പരാമര്‍ശം വിവാദമായതോടെ സെയ്‌തലവി മജീദ് മാപ്പുപറഞ്ഞു രംഗത്തെത്തി. കോപവും വികാരവും ചേര്‍ന്നപ്പോള്‍ വാക്കുകള്‍ക്കു വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയതാണെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. സ്‌ത്രീസമത്വത്തെ എന്നും പിന്തുണയ്‌ക്കുന്ന ആളാണെന്നും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും