-->
നടന്‍ മമ്മൂട്ടിയോടൊപ്പം കളങ്കാവലില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍. സാധാരണ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെക്കാന്‍ എപ്പോഴും വൈകാറുണ്ടെങ്കിലും ഈ കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ അല്‍പ്പം അധിക സമയമെടുത്ത് മമ്മൂട്ടിയോടൊപ്പമുളള ആ നിമിഷങ്ങള്‍ തന്റെ ഉളളില്‍ ഇപ്പോഴും ആഴത്തില്‍ അഅലിഞ്ഞുചേരുന്നതുകൊണ്ടാണെന്ന് ശ്രുതി പറയുന്നു.
‘സാധാരണയായി പോസ്റ്റുകള്‍ പങ്കുവെക്കാനും പുതിയ വിവരങ്ങള്‍ അറിയിക്കാനും ഞാന എപ്പോഴും വൈകാറുണ്ട്. എന്നാല്‍ ഇത് അങ്ങനെയല്ല, ഈ കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ അല്‍പ്പം അധിക സമയമെടുത്തത് ഈ അനുഭവം ഇപ്പോഴും എന്റെ ളളില്‍ അലിഞ്ഞുചേരുന്നതേയുളളൂ എന്നതുകൊണ്ടാണ്. ദീപ എന്ന കഥാപാത്രത്തിന് നിങ്ങള്‍ തന്ന സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.
ഒരു സൂപ്പര്‍സ്റ്റാറിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ തന്നെ മഹത്തരാമാണ്. എന്നാല്‍ ഇത് അതിലുമപ്പുറമാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുമ്പോള്‍ ഞാന്‍ കണ്ടേക്കാമെന്ന് എന്നോട് പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ഞാന്‍ കണ്ടു.
എനിക്ക് സംശയങ്ങളുണ്ടായിരുന്നു, അദ്ദേഹത്തിന് ഉത്തരങ്ങളുണ്ടാകുമെന്ന് ഞാന്‍ കരുതി. പ്രതീക്ഷിച്ചതുപോലെ അദ്ദേഹം ഉത്തരങ്ങള്‍ നല്‍കി. അതോടൊപ്പം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുക കൂടി ചെയ്തു. അദ്ദേഹത്തിന്റെ തലത്തിലുളള ഒരു നടനില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന പ്രഭാഷണങ്ങളോ , അഭിപ്രായങ്ങളോ മറ്റൊന്നും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായില്ല.
പകരം അദ്ദേഹം ജിജ്ഞാസയുടെ പ്രകാശം പരത്തി. ഞങ്ങള്‍ ഈ ദിവസങ്ങളില്‍ എന്താണ് കുണുന്നതെന്നും എന്താണ് എഴുതുന്നതെന്നും ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. താന്‍ ഇനി അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രങ്ങളെക്കുറിച്ചുളള ആവേശം അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. അദ്ദേഹത്തോടൊപ്പമിരുന്ന നിമിഷങ്ങളില്‍ ഞാന്‍ പഠിച്ച വലിയ പാഠം ഇതാണ്, ജിജ്ഞാസയോടെ ഇരിക്കുക എന്നതാണ് നിലനില്‍ക്കാനും, വളരാനും, യുവത്വം നിലനിര്‍ത്താനുമുളള ഒരേയൊരു വഴി. കളങ്കാവല്‍ എന്ന ചിത്രത്തിന്റെ ഭാഗമാക്കിയതിന് നന്ദി ’ശ്രുതി രാമചന്ദ്രന്‍ കുറിച്ചു.
അതേസമയം, കളങ്കാവല്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോര്‍ഡും ഇതിലൂടെ കളങ്കാവല്‍ സ്വന്തമാക്കി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം, ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.