-->
ഭാവാര്‍ദ്രമായ പ്രകടനവുമായി ആരാധകരുടെ മനം നറിച്ച് നടി ശ്രുതി രാമചന്ദ്രന്‍. മനോഹരമായ മുഖഭാവങ്ങളിലൂടെയും കൈകളുടെ ദ്രുതചലനങ്ങളിലൂടെയും പ്രിയപ്പെട്ട ഗാനത്തിന് ദൃശ്യരൂപം ഒരുക്കുകയാണ് ശ്രുതി. ഹൃദ്യമായ ചലനങ്ങളും സുന്ദരഭാവങ്ങളുമാണ് വീഡിയോയുടെ ആകര്‍ഷണം.
‘എനിക്ക് ഈ പാട്ട് ഇഷ്ടമാണ്.. എനിക്ക് നൃത്തം ചെയ്യാന്‍ ഇഷ്ടമാണ്. പോസ്‌ററ് ചെയ്യാന്‍ എനിക്ക് നാണമാണ്. പക്ഷേ ഇതാ.. നിങ്ങളുടെ സമയത്തിന് നന്ദി. കൂടുതല്‍ സമയമുണ്ടെങ്കില്‍ , ദയവായി പുതിയ രസകരമായ ഹോബികള്‍ നിര്‍ദേശിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് ശ്രുതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രക്ഷകന്‍ എന്ന തമിഴ് ചിത്രത്തിലെ ‘കയ്യില്‍ മിതക്കും കനവാ നീ ’എന്ന ഗാനത്തിനൊപ്പമാണ് ശ്രുതിയുടെ ഭാവനൃത്തം. സെലിബ്രിറ്റികളടക്കം നിരവധി ആരാധകരാണ് വീഡിയോയില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതൊക്കെ പോസ്റ്റ് ചെയ്യാന്‍ എന്തിനാണ് നാണം എന്ന് ആരാധകര്‍ ചോദിക്കുന്നു. ഇനിയും ഇതുപോലുളള വീഡിയോകള്‍ ചെയ്യണമെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.