Wednesday, March 18, 2026 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 10.48 AM

നെടുമ്പാശ്ശേരിയില്‍ സിപിഎം വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞു; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

councillor

നെടുമ്പാശ്ശേരി: തിരഞ്ഞെടുപ്പിനുപിന്നാലെ സിപിഎമ്മിന്റെ നിലവിലുള്ള വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പോസ്റ്റോഫീസ് കവലയ്ക്കു സമീപം തെക്കേപ്പറമ്പില്‍ വീട്ടില്‍ തിലകന്‍ (56) ആണ് പിടിയിലായത്. 12-ന് രാത്രിയാണ് സംഭവം. 16-ാം വാര്‍ഡ് മെംബര്‍ ബിന്ദു സാബുവിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് കത്തിച്ച് വലിച്ചെറിഞ്ഞെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

വാര്‍ഡില്‍ സിപിഎമ്മിനകത്തെ തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. നിലവിലെ മെംബറായിരുന്ന ബിന്ദു സാബുവിന് ഇക്കുറി പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുകയും ചെയ്തു. ഫല പ്രഖ്യാപനത്തിന്റെ തലേന്നാണ് ഗുണ്ട് കത്തിച്ച് എറിഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW