-->
രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി അന്ന രാജന്‍. രജനികാന്തിനൊപ്പമുളള ചിത്രം പങ്കുവെച്ചാണ് അന്ന പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അന്നയെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന രജനികാന്തിനെ ചിത്രത്തില്‍ കാണാം.
ആശംസകയ്‌ക്കൊപ്പം ഹൃദയം തൊടുന്ന കുറിപ്പും അന്ന രാജന്‍ പങ്കുവെച്ചിട്ടുണ്ട്. ചില നിമിഷങ്ങള്‍ അനുഗ്രഹങ്ങളാണെന്നാണ് അന്ന കുറിക്കുന്നത്. സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്ന് അറിഞ്ഞില്ലെങ്കിലുംആ നിമിഷം ഒരു അനുഗ്രഹമായി തോന്നാം എന്ന് അന്ന കുറിക്കുന്നു.
‘അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു. വിറയാര്‍ന്ന കൈകളോടെയാണ് താന്‍ അദ്ദേഹത്തിനൊപ്പം നിന്നത്. വിനയവും ശാന്തതയും മാന്ത്രികതയുമുളള മനുഷ്യനാണ് രജനീകാന്ത്. അദ്ദേഹത്തെ കണ്ട നിമിഷം ജീവിതത്തില്‍ എല്ലായപ്പോഴും ഓര്‍ത്തുവയ്ക്കും. വാക്കുകളാല്‍ വിവരിക്കാന്‍ ആകാത്ത നിമിഷമായിരുന്നു അത്. താങ്കളൊരു ഇതിഹാസം മാത്രമല്ല, കോടിക്കണക്കിന് ഹൃദയങ്ങളുടെ വികാരമാണ്’. ‘ഹാപ്പി ബെര്‍ത്ത്‌ഡേ സര്‍’ , ‘ലെജന്‍ഡറി ഐക്കണ്‍’, ‘ഇന്‍സ്പിരേഷന്‍ ഫോര്‍ എവര്‍’ എന്നീ ഹാഷ് ടാഗുകളോടെയാണ് അന്ന പോസ്റ്റ് പങ്കുവെച്ചത്.
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമായ രജനീകാന്തിന്റെ 75 ാം പിറന്നാള്‍ ആവേശത്തോടെയാണ് ആരാധകര്‍ ആഘോഷിച്ചത്. സിനിമാലോകം ഒന്നടങ്കം തലൈവര്‍ക്ക് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു.