Friday, March 13, 2026 Last Updated 36 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 08.44 PM

രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ

ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് അനുസരിച്ച് 75.85 ശതമാനമാണ് പോളിം​ഗ്.
local body, election

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി. എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു. വയനാടാണ് ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് . ഏറ്റവും കുറവ് തൃശ്ശൂരാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന കണക്ക് അനുസരിച്ച് 75.85 ശതമാനമാണ് പോളിം​ഗ്. നൂറിലേറെ ബൂത്തുകളിൽ യന്ത്രത്തകരാർ സംഭവിച്ചിരുന്നു. എന്നാൽ അതൊക്കെ പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

തദ്ദേശതെരഞ്ഞെടുപ്പിൻറെ രണ്ടാംഘട്ട പോളിങ്ങിൽ വടക്കൻ ജില്ലകളിൽ വോട്ടെടുപ്പിൽ കാര്യമായ ആവേശം കണ്ടില്ല എങ്കിലും കഴിഞ്ഞതവണത്തെ പോളിംഗ് ശതമാനത്തിന്റെ അടുത്ത് ആണ് പോളിംഗ് ശരാശരി. കോഴിക്കോട് തൃശൂരും കണ്ണൂരും അടക്കമുള്ള നഗര വാർഡുകളിൽ പോളിംഗ് ശതമാനം പ്രതീക്ഷിച്ച അത്ര ഉയർത്താനായില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW