Thursday, March 12, 2026 Last Updated 40 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 01.17 PM

‘ഈ ബന്ധം നീളില്ല എന്ന് പലരും പറഞ്ഞു, പക്ഷേ നമ്മള്‍ കൈ വിട്ടില്ല... ഹൃദയം പിടിച്ച് ഒരുമിച്ച് മുന്നോട്ട് നടന്നു’; സന്തോഷം പങ്കുവെച്ച് യമുന റാണി

yamuna-ranis-
photo-www.instagram.com/yamunaraniactress/

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി യമുന റാണി. ഒരു കാലത്ത് സിനിമ സീരിയലുകളില്‍ നിറഞ്ഞു നിന്ന താരമാണ് യമുന. മീശമാധവന്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ സിനിമകളിലും യമുനാ റാണി അഭിനയിച്ചിട്ടുണ്ട്. കരിയറില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെ യമുന അഭിനയ രംഗത്തു നിന്നും ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പലപ്പോഴായി നടി വാചാലയായിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യബന്ധം അഞ്ചാം വര്‍ഷത്തിലേക്കു കടന്നതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

‘ഡിസംബര്‍ 7-ന് കൊലൂരിലെ മൂകാംബിക ക്ഷേത്രത്തില്‍ ഞങ്ങളുടെ വിവാഹം നടന്നു.''ഇവരുടെ ബന്ധം നീളില്ല'' എന്ന് പലരും പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു.പക്ഷേ നമ്മള്‍ കൈ വിട്ടില്ല... ഹൃദയം പിടിച്ച് ഒരുമിച്ച് മുന്നോട്ട് നടന്നു. ഇന്ന് അതിന്റെ തെളിവായി ഞങ്ങള്‍ അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെക്കുറിച്ച് പല തെറ്റായ വാര്‍ത്തകളും പരന്നു -പിരിഞ്ഞുവെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു.പക്ഷേ സത്യം അറിയുന്ന ഞങ്ങള്‍, മനസിനെ സമാധാനത്തിലാക്കി , ചിരി മങ്ങാതെ അതെല്ലാം കടന്ന് പോയി.ഞങ്ങളുടെ കുടുംബം - ഞങ്ങള്‍ രണ്ടുപേരും, മൂന്ന് പെണ്‍മക്കളുമാണ്.അവരാണ് ഞങ്ങളുടെ ശക്തിയും ധൈര്യവും.

പരസ്പരം ബഹുമാനിക്കുകയും, ഇടം കൊടുക്കുകയും, മനസ്സിലാക്കുകയും ചെയ്തതുകൊണ്ടാണ്ഞങ്ങളുടെ ബന്ധം ഇങ്ങനെ ഉറച്ചതായത്. ഇന്ന് ഞങ്ങളുടെ 5-ാം വിവാഹ വാര്‍ഷികം. ജീവിതം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ബ്രഹ്മാണ്ഡത്തോട് ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും’ യമുന റാണി കുറിച്ചു.

അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യമുനയെ വിവാഹം ചെയ്തത്. രണ്ട് പെണ്‍കുട്ടികള്‍ അല്ലെ നിനക്ക്. എന്തിന് വേറെ കല്യാണം കഴിച്ചു എന്നാണ് വിവാഹ വാര്‍ത്ത അറിഞ്ഞെത്തിയ കുടുംബക്കാരും വേണ്ടപ്പെട്ടവരും യമുനയോട് ചോദിച്ചത്. പക്ഷെ മക്കള്‍ യമുനയെ കുറ്റപ്പെടുത്തിയില്ല.

അത് തന്നെയായിരുന്നു യമുനയ്ക്ക് മുന്നോട്ട് ജീവിക്കാനുള്ള ധൈര്യവും. തങ്ങള്‍ സെറ്റില്‍ഡായി കഴിയുമ്പോള്‍ അമ്മ ഒറ്റപ്പെട്ട് പോകരുതെന്ന നിര്‍ബന്ധം ആ മക്കള്‍ക്കുണ്ടായിരുന്നു. മക്കളുടെ നിര്‍ബന്ധപ്രകാരം എടുത്ത തീരുമാനമാണ് രണ്ടാം വിവാഹമെന്ന് നടി തന്നെ പലയിടത്തായി പറഞ്ഞിട്ടുണ്ട്.

Ads by Google
Thursday 11 Dec 2025 01.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW