Wednesday, March 11, 2026 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 08.33 AM

ശബരിമല വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏല്‍ക്കില്ല ; നടപടിയുണ്ടായത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതിനാല്‍

uploads/news/2025/12/815373/pinarayi-11.gif

കണ്ണൂര്‍: ശബരിമല വിഷയമൊന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏശില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതിനാലാണ് അക്കാര്യത്തില്‍ കൃത്യമായ നടപടിയെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റേത് എന്ന് കരുതുന്ന തദ്ദേശ സ്ഥാപനങ്ങളടക്കം എല്‍ഡിഎഫിനെ സ്വീകരിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നെന്നും ഇത്തവണ എല്‍ഡിഎഫിന് ചരിത്രവിജയം നേടാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ അവിടെ നടക്കാന്‍ പാടില്ലാത്തത് നടന്നു എന്നത് വസ്തുതയാണ്. എന്നാല്‍ അതൊന്നും ഏശില്ല. സര്‍ക്കാര്‍ അതില്‍ കര്‍ക്കശ നടപടിയാണ് എടുത്തത്. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കില്‍ ഇത്രയും നടപടി ഉണ്ടാകില്ലെന്ന് വിശ്വാസികള്‍ക്ക് ബോദ്ധ്യമുണ്ട്. അതേസമയം തങ്ങള്‍ക്ക് അനുകൂലമായ രീതിയിലുള്ള കുപ്രചരണം നടത്തുകയാണ് ബിജെപിയും കോണ്‍ഗ്രസും ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസം. രണ്ടുഭാഗത്തെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ വെളിച്ചത്തില്‍ വലിയ ജനപിന്തുണ ഇത്തവണ എല്‍ഡിഎഫിന് കിട്ടുമെന്നും പറഞ്ഞു.

ജമാ അത്തെ ഇസ്‌ളാമിയെ മുസ്‌ളീം പൊതുജനം തള്ളിയ സംഘടന എന്നായിരുന്നു പിണറായി വിജയന്‍ പരാമര്‍ശിച്ചത്. ദിലീപിനെ അനുകൂലിച്ച് അടൂര്‍പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നെന്നും അതിജീവിതയോടൊപ്പമാണ് നാടും സര്‍ക്കാരുമുള്ളത്. അത് തുടരുക തന്നെ ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെപിസിസിയാണ് പരാതി നല്‍കിയത്. തെളിവുകളും ആളുകളുടെ ആശങ്കയും കണക്കിലെടുത്താല്‍ അതിജീവിതകള്‍ മുമ്പോട്ട് വരാതിരിക്കുന്നതിന് കാരണം ഭീഷണിയായിരുന്നു. കൊന്നു തള്ളുമെന്നായിരുന്നു ഭീഷണി.

ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്യം നിരന്തരം ഉയര്‍ന്നു വരികയാണ്. ഇതിനേക്കാര്‍ ഗൗരവമായ വിഷയം ഇനി വന്നേക്കാമെന്നും പറഞ്ഞു. രാവിലെ എട്ടു മണിയോടെയാണ് പിണറായി വിജയന്‍ കുടുംബവും ജൂനിയര്‍ ബേസിക് സ്‌കൂള്‍ ചേരിക്കലില്‍ എത്തി വോട്ടു ചെയ്തത്. ഭാര്യ കമലയ്ക്കും മക്കള്‍ക്കു മൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. പിണറായി പഞ്ചായത്തിലെ എടക്കടവില്‍ രണ്ടാം വാര്‍ഡിലെ വോട്ടറാണ് മുഖ്യമന്ത്രി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW