-->
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ബിജെപി പലയിടത്തും വമ്പന്‍ മുന്നേറ്റം നടത്തുമെന്ന് ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജ്. ചിന്തിക്കാത്ത വോട്ടുകള്‍ ബിജെപിയ്ക്ക് വീഴുമെന്നും ജില്ലാ ബ്ളോക്ക് പഞ്ചായത്തുകളില്‍ ഇത്തവണ ബിജെപി മെമ്പര്‍മാര്‍ ഉണ്ടാകുമെന്നും പറഞ്ഞു. ജനാധിപത്യ കക്ഷികള്‍ക്ക് മാത്രം വോട്ടു ചെയ്തിരുന്ന ഒരു വലിയ വിഭാഗം ബിജെപിയ്ക്ക് അനുകൂലാമയി ഇത്തവണ വോട്ടു ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
ചിറക്കടവ്, പൂഞ്ഞാറ്, മുത്തോലി, പള്ളിക്കത്തോട്, അയ്മനം മേഖലകളില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ക്രോസ്‌വോട്ടിംഗിനെ വരെ അതിജീവിച്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നും ബിജെപയ്ക്ക് ഇത്തവണ ജില്ലാപഞ്ചായത്ത് ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ഉണ്ടാകുമെന്നും പറഞ്ഞു. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മളനത്തിലായിരുന്നു ഷോണ്‍ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.
ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ വലിയ അവകാശവാദമൊന്നും ഉയര്‍ത്തുന്നില്ലെങ്കിലും പൂഞ്ഞാറ്, തലനാട്, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങള്‍ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ടെന്നും ഇത്തവണ ജില്ലാ പഞ്ചായത്തില്‍ ബിജെപി വോട്ട് ഷെയര്‍ ഉയര്‍ത്തുമെന്നും പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്താണ് ബിജെപിയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാത്ത മേഖല. എന്നാല്‍ ഇത്തവണ ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളെ സൃഷ്ടിക്കുമെന്നും