Friday, March 13, 2026 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 12.53 PM

ഭാര്യ നാലാമത് ഗര്‍ഭിണി, ബിസിനെസ് ടൂറെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ഭര്‍ത്താവ് വെള്ളപ്പൊക്കത്തില്‍പ്പട്ടു: ഒടുവില്‍ കണ്ടെത്തിയത് കാമുകികൊപ്പം ഹോട്ടലില്‍

man, pregnant, wife, trip, cheat, hotel, lover

സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന ചില വാര്‍ത്തകള്‍ പലപ്പോഴും സിനിമ കഥയെ വെല്ലുന്ന വിധത്തിലുള്ളതാണ്. അത്തരത്തിലൊരു സംഭവമാണ് തായ്‌ലന്‍ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നാലാമതും ഗര്‍ഭിണിയായ ഭാര്യയോട് ബിസിനസ് യാത്രയ്ക്ക് പോകുന്നെന്ന് പറഞ്ഞിറങ്ങിയ മലേഷ്യന്‍ യുവാവ് തായ്‌ലന്‍ഡിലെ വെള്ളപ്പൊക്കത്തില്‍പ്പെട്ട് പോയി. ഒടുവില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഭാര്യ സഹായം തേടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭര്‍ത്താവിനെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. പക്ഷേ. ട്വിസ്റ്റ് അവിടെയായിരുന്നു. ബിസിനസ് ടൂറിന് പകരം അദ്ദേഹം കാമുകിയുമായി ഹോട്ടല്‍ മുറിയില്‍ ദിവസങ്ങള്‍ ചെലവിടുകയായിരുന്നു.

സംഭവം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. ഭര്‍ത്താവ് തങ്ങിയ ഹോട്ടല്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയിരുന്നു.
ഭര്‍ത്താവുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ ഭാര്യ ആശങ്കയിലായി. തുടര്‍ന്ന്, ഹാത് യായില്‍ കുടുങ്ങിപ്പോയ അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അവര്‍ സമൂഹ മാധ്യമങ്ങളില്‍ സഹായം തേടി. ഹാത് യായ് നഗരം വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായിരുന്നു. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റായ അഭ്യര്‍ത്ഥനയ്ക്ക് മറുപടി നല്‍കി. ഭര്‍ത്താവ് താമസിക്കുന്നതായി പറഞ്ഞ ഹോട്ടലില്‍ അന്വേഷിക്കാന്‍ അവര്‍ ഹാത്‌യായിലുള്ള ബന്ധുക്കളെ ചുമതലപ്പെടുത്തി. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. നാലുദിവസമായി കാമുകിയുടെ ഒപ്പമായിരുന്നു ഇയാള്‍ ചിലവഴിച്ചത്.

എന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ഈ വിവരം ഇതുവരെ ഭാര്യയെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ശ്രദ്ധ ആകര്‍ഷിക്കാനല്ല, മറിച്ച് ഭര്‍ത്താക്കന്മാരെ അന്ധമായി വിശ്വസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് സംഭവം പുറത്തുവിട്ടതെന്നും അവര്‍ വിശദീകരിച്ചു. എന്തായാലും സംഭവം വൈറലായതോടെ കമന്റുകളുമായി സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരെത്തി. ഭാര്യയെ സത്യം അറിയിക്കണമെന്നും, അത് സൗമ്യമായി അവരോട് അടുപ്പമുള്ള ഒരാള്‍ വഴിയായിരിക്കണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Wednesday 10 Dec 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW