Monday, March 16, 2026 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 11.20 AM

തി​രു​വ​ല്ലത്ത് വോട്ട് ചെയ്യാനെത്തിയ വയോധിക വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ കയറവേ കുഴഞ്ഞു വീണു മരിച്ചു

on

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയ വയോധിക പോളിങ് ബൂത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ലം മണമേൽ പ്ലാങ്ങൽ വീട്ടിൽ ശാന്ത (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40-ഓടെ തിരുവല്ലം വാർഡിൽപ്പെട്ട പാച്ചല്ലൂർ ഗവ. എൽപി സ്കൂളിലെ ആറാം നമ്പർ ബൂത്തിലാണ് സംഭവം.

വോട്ട് ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ടിങ് ബൂത്തിലേക്ക് കയറുന്നതിനിടെ ശാന്ത കുഴഞ്ഞുവീഴുകയായിരുന്നു.പോ​ളി​ങ് ബൂ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വയോധികയെ പി​ടി​ച്ചെ​ഴു​ന്നേ​ല്‍പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. തുടർന്ന് പോളിങ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന തിരുവല്ലം പോലീസ് സംഘവും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾക്ക് പരാതിയില്ലാത്തതിനാൽ പോലീസ് മൃതദേഹം വിട്ടുനൽകി. പരേതനായ വിശ്വംഭരനാണ് ഭർത്താവ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW