Friday, March 13, 2026 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 04.41 PM

‘ഓര്‍മ്മകളുടെ വേരറ്റുവെങ്കിലും അമ്മ അവനെ തിരിച്ചറിഞ്ഞു; ആ അനുഗ്രഹവും സ്നേഹവും എന്നും കുട്ടികൾക്ക് തുണയായിരിക്കട്ടെ...’ വൈകാരിക കുറിപ്പുമായി ജി.വേണുഗോപാൽ

പിന്നണിഗാനരംഗത്തിലൂടെ ​ആസ്വാദകഹൃദയം കീഴടക്കിയ ഗായകനാണ് ജി. വേണുഗോപാല്‍. ഇപ്പോഴിതാ മകൻ അരവിന്ദും പ്രതിശ്രുത വധു സ്നേഹയും അവരുടെ മുത്തശ്ശിയോടൊത്തു നിൽക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ജി. വേണുഗോപാൽ. വിവാഹത്തിന് മുന്നോടിയായി മുത്തശ്ശിയുടെ അനുഗ്രഹം തേടാൻ എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് വേണുഗോപാൽ പങ്കിട്ടത്.
G. Venugopal, G. Venugopal's son aravind
G. Venugopal shares a hearfelt picture of his son and future daughter-in-law (Image Source: Facebook)

സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിച്ച പിന്നണി ഗായകനാണ് ജി. വേണുഗോപാല്‍. മലയാളം കൂ​ടാതെ തമിഴ്,തെലുങ്ക്, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുള്ള ഗായകന്‍ തന്റെ മധുരശബ്ദത്തിലൂടെയാണ് ആസ്വാദകരുടെ ഹൃദയം കവര്‍ന്നിട്ടുള്ളത്. വേണുഗോപാലിന്റെ മകന്‍ അരവിന്ദും തന്റെ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് അരവിന്ദും നടിയും നര്‍ത്തകിയും മോഡലുമായ സ്‌നേഹ അജിത്തും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞത്. അതിന്റെ ചിത്രങ്ങള്‍ സ്നേഹയും അരവിന്ദും സോഷ്യല്‍ മീഡിയയിലൂ​ടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ മകൻ അരവിന്ദും പ്രതിശ്രുത വധു സ്നേഹയും അവരുടെ മുത്തശ്ശിയോടൊത്തു നിൽക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് ജി. വേണുഗോപാൽ. വിവാഹത്തിന് മുന്നോടിയായി മുത്തശ്ശിയുടെ അനുഗ്രഹം തേടാൻ എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് വേണുഗോപാൽ പങ്കിട്ടത്. അമ്മയെക്കുറിച്ച് മനോഹര കുറിപ്പും ഗായകന്‍ പങ്കുവച്ചിട്ടുണ്ട്. കട്ടിലിലും വീൽ ചെയറിലും തളയ്ക്കപ്പെട്ട അമ്മയ്ക്ക് വിവാഹം വന്നുകൂടാൻ സാധിക്കില്ലെന്ന സങ്കടം കൂടി പങ്കുവച്ചായിരുന്നു വേണുഗോപാലിന്റെ കുറിപ്പ്.
‘‘കല്യാണത്തിന് അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങാൻ അരവിന്ദും സ്നേഹയും ഇന്നലെ എന്റെ അമ്മയുടെ അടുത്ത് എത്തി. ഓർമ്മകളുടെ വേരറ്റെങ്കിലും അമ്മ ‘മോൻ’ എന്ന് അവനെ തിരിച്ചറിഞ്ഞു. നിറമുള്ള സാരികൾ മാത്രം ധരിച്ചിരുന്ന അമ്മയുടെ ആദ്യത്തെ കീഴടങ്ങലായിരുന്നു ‘നൈറ്റി’, രണ്ടാമത് മുടി മുറിക്കാനുള്ള മൗനാനുവാദവും. അമ്മയുടെ ഇഷ്ട നിറമായ ചുവപ്പിൽ ഒരു സാരി അമ്മയ്ക്ക് മോൻ സമ്മാനിച്ചു. സാരിയിലൂടെ കയ്യോടിച്ച് ‘നല്ല സാരി’ എന്ന് അമ്മ മെല്ലെ പറയുന്നുണ്ടായിരുന്നു. കട്ടിലിലും വീൽ ചെയറിലും തളയ്ക്കപ്പെട്ട അമ്മയ്ക്ക് ഈ വിവാഹം വന്നു കൂടാൻ സാധിക്കില്ല. അമ്മൂമ്മയുടെ അനുഗ്രഹവും സ്നേഹവും എന്നും കുട്ടികൾക്ക് തുണയായിരിക്കട്ടെ...’’ എന്ന് കുറിച്ചാണ് ഈ മനോഹര നിമിഷത്തിന്റെ സന്തോഷം ഗായകന്‍ ആരാധകരുമായി പങ്കിട്ടത്.

ജി.വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാലിന്റെ വിവാഹ നിശ്ചയം സെപ്റ്റംബർ മാസത്തിലാണ് കഴിഞ്ഞത്. അരവിന്ദിന്റെ വധു സ്നേഹ, മമ്മൂട്ടി നായകനായ ‘ബസൂക്ക’യില്‍ സ്നേഹ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ദ് ട്രെയ്ന്‍’ എന്ന ചിത്രത്തിലാണ് അരവിന്ദ് വേണുഗോപാൽ ആദ്യമായി പാടുന്നത്. സണ്‍ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം തുടങ്ങി നിരവധി മലയാളം സിനിമകളിലും മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരവിന്ദ് അരങ്ങേറിയിരുന്നു.

Ads by Google
Tuesday 09 Dec 2025 04.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW