Monday, March 16, 2026 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 07 Dec 2025 12.09 PM

ജോലി സമയം കഴിഞ്ഞ ശേഷവും, അവധി ദിവസങ്ങളിലും കോള്‍ എടുക്കണ്ട: ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച് സുപ്രിയ സുലേ

supriya,-sule, new, bill

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള സ്വകാര്യ ബില്‍ അവതരിപ്പിച്ച് സുപ്രിയ സുലെ. ഔദ്യോഗിക സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നല്‍കണമെന്ന് സുപ്രിയ സുലെ അവതരിപ്പിച്ച 'റൈറ്റ് ഡു ഡിസ്‌കണക്ട് ബില്‍' ആവശ്യപ്പെടുന്നു.

കൂടാതെ അത്തരം ആശയവിനിമയങ്ങളോട് പ്രതികരിക്കുന്നത് നിരസിക്കാനുള്ള വ്യവസ്ഥകളും അനുബന്ധന വിഷയങ്ങളും ബില്ലില്‍ ഉള്‍പ്പെടുന്നു. ജോലി സമയത്തിനുശേഷവും ജീവനക്കാരെ സ്ഥാപനങ്ങള്‍ ബന്ധപ്പെടുന്നത് ഉറക്കക്കുറവ്, സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സുപ്രിയ ബില്ലില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് വ്യക്തമായതിന് ശേഷം ഇത്തരം ബില്ലുകള്‍ ഭൂരിഭാഗവും പിന്‍വലിക്കുകയാണ് പതിവ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW