Monday, March 16, 2026 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 07 Dec 2025 10.14 AM

നടിയെ ആക്രമിച്ച സംഭവം: കേസ് അട്ടിമറിക്കാന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ചെന്ന് അന്വേഷണസംഘം

actress, attack, case, updates

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ചുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 'ദിലീപിനെ പൂട്ടണം' എന്നായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്. മഞ്ജു വാര്യരുടെയും, എഡിജിപി ബി.സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഗ്രൂപ്പ്.

താന്‍ കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. താന്‍ കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പരസ്പരം ചാറ്റ് ചെയ്യുന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ദിലാപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് കണ്ടെത്തല്‍. ഇതില്‍ സ്‌ക്രീന്‍ഷോട്ട് സഹിതമുള്ള തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കേസില്‍ നാളെയാണ് വിധി വരുന്നത്. ഏഴര വര്‍ഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കേസില്‍ ആകെ 10 പ്രതികള്‍. ബലാല്‍സംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW