-->
ഉത്തർപ്രദേശിലെ റായ്ബറേലിയിലെ സർക്കാർ പ്രൈമറി സ്കൂളിൽ നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . കൊച്ചുകുട്ടികളെ കൊണ്ട് ഇഷ്ടിക ചുമപ്പിക്കുന്ന ദൃശ്യങ്ങളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.
അമാവൻ ബ്ലോക്കിലെ ശാന്തി നാഗിൻ പ്രൈമറി സ്കൂളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. യൂണിഫോം ധരിച്ച നിരവധി കുട്ടികൾ തകർന്ന നടപ്പാതയിലൂടെ ഇഷ്ടികകൾ ചുമന്ന് കൊണ്ടുപോകുന്ന വിദ്യാര്‍ത്ഥികളെ വ്യക്തമായി ദൃശ്യങ്ങളിൽ കാണാം. സ്കൂളിലെ പ്രധാനാധ്യാപികയായ പ്രതിഭ സിംഗ് ക്യാമറ തടയാനും ചിത്രീകരിച്ചയാളോട് വീഡിയോ ഡിലീറ്റ് ചെയ്യാനും അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ശേഷം കുട്ടികളെ ക്ലാസ് മുറികളിലേക്ക് ഓടിച്ചുവിടാൻ ശ്രമിക്കുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്കൂൾ അധികൃതർക്കെതിരെ വ്യാപകവിമർശനങ്ങളാണ് ഉയർന്നു വരുന്നത്.