Saturday, March 14, 2026 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 08.24 AM

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കും ; ഫെനി നൈനാനും കുരുക്കാകുന്നു

uploads/news/2025/12/814492/high-court-kerala-1.jpg

കൊച്ചി: ലൈംഗികപീഡനക്കേസില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിനേത്തുടര്‍ന്ന് ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍. അഡ്വ. എസ്. രാജീവ് മുഖേന സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പി. വിജയഭാനുവാകും ഹാജരാകുക. തുടക്കത്തില്‍ത്തന്നെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു രാഹുലിന്റെ നീക്കം.

എന്നാല്‍, മുന്‍കൂര്‍ജാമ്യഹര്‍ജികള്‍ കേരളാ ഹൈക്കോടതി നേരിട്ട് പരിഗണിക്കുന്നതിനെതിരേ സുപ്രീം കോടതി പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. സുപ്രീം കോടതി പരാമര്‍ശത്തേത്തുടര്‍ന്ന്, മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ആദ്യം സെഷന്‍സ് കോടതികള്‍ പരിഗണിക്കട്ടെയെന്നു ഹൈക്കോടതി നിലപാടെടുത്തിരുന്നു.

അതിജീവിത പരാതിയില്‍ ഫെന്നി നൈനാന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോംസ്റ്റേയില്‍ എത്തിച്ച് തന്നെ പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാന്‍ ഉണ്ടായിരുന്നെന്നും കാര്‍ ഓടിച്ചത് അദ്ദേഹമാണെന്നും അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നു. പ്രതിചേര്‍ത്താല്‍ അടൂര്‍ നഗരസഭയിലെ പോത്രാട് എട്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഫെന്നിക്ക് ഇത് തിരിച്ചടിയാകും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍, പരാതി നല്‍കിയ യുവതി പോലീസിന് മുന്നില്‍ ഹാജരായി മൊഴി നല്‍കും. വരുന്ന സ്ഥലവും സമയവും യുവതി ഉടന്‍ പോലീസിനെ അറിയിക്കും. പരാതിയല്‍ ഉറച്ചുനില്‍ക്കുമെന്നും കേ രളത്തില്‍ എത്തിയാല്‍ തനിക്കു സുരക്ഷ ഒരുക്കണമെ ന്നും 23 വയസുകാരി പോലീസിനോട് ആവശ്യപ്പെട്ടു.

യുവതിയുടെ ആവശ്യം അന്വേഷണ സംഘം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ബംഗളൂരുവിലുള്ള യുവതി എത്തുന്ന ദിവസം മുതല്‍ തിരികെപോകും വരെ പൂര്‍ണ സുരക്ഷ ഒരുക്കാമെന്നു യുവതിയെയും രക്ഷിതാക്കളെയും പോലീസ് ഇ മെയിലില്‍ അറിയിച്ചു. ഈ കേസ് അന്വേഷിക്കുന്നതിനായി ഡി.ജി.പി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ചു ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണു യുവതിയുടെ പരാതി. ' ഹോട്ടല്‍മുറിയില്‍വച്ച് രാഹുല്‍ ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂര പീഡനമാണ് നേരിട്ടത്. ഗര്‍ഭിണിയാകണമെന്നു രാഹുല്‍ തന്നോടും ആവശ്യപ്പെട്ടു. ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു.'-യുവതിയുടെ പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW