Monday, March 16, 2026 Last Updated 10 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 09.05 PM

മധുരം വിളമ്പുന്ന ഡിവൈഎഫ്‌ഐക്കാരാ.. ഉളുപ്പുണ്ടോ? മുകേഷ് എംഎൽഎയുടെ ചിത്രത്തിനൊപ്പം ചോദ്യങ്ങളുമായി അബിൻ വർക്കി

to

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പടക്കംപൊട്ടിച്ച് ആഘോഷിച്ച ഡിവൈഎഫ്‌ഐക്കെതിരെ അബിന്‍ വര്‍ക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു ആരോപണം വന്നതിന് പിന്നാലെ പരാതിക്കാരി ആരെന്ന് അറിയാതിരുന്നിട്ടും യൂത്ത്‌കോണ്‍ഗ്രസ് സ്ഥാനത്ത് നിന്നും പുറത്താക്കുകയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഒടുവില്‍ പരാതിക്കാരി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി തൊട്ടടുത്ത നിമിഷം പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കി. എന്നാല്‍ മുകേഷ് എംഎല്‍എയുടെ കാര്യം എന്തായി എന്നാണ് അബിന്‍ വര്‍ക്കി ഡിവൈഎഫ്‌ഐയോട് ചോദിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ,
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി.
പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയില്‍ കൊടുത്തു. മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളി.
തള്ളിയ ഉത്തരവ് വന്നത് 2.25 pm.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm.
ഇത്രയും കാര്യങ്ങള്‍ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയില്‍ ചോദിക്കുന്നു.
ഇനി മുകേഷിന്റെ കാര്യം എടുക്കുക.
ആരോപണം വന്നു.
നടപടിയില്ല.
പരാതി കൊടുത്തു.
നടപടിയില്ല.
പരാതിക്കാരി പരസ്യമായി പറഞ്ഞു.
നടപടിയില്ല.
കേസ് എടുത്തു.
നടപടിയില്ല.
മാസങ്ങള്‍ കഴിഞ്ഞു.
നടപടിയില്ല.
ഇതിനിടയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു.
ജനം വൃത്തിയായി തോല്‍പ്പിച്ചു.
ഇന്നും അയാള്‍ സി പി എം നേതാവായ എം.എല്‍.എ.
എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ..
ഉളുപ്പുണ്ടോ ??

Ads by Google
Ads by Google
LATEST NEWS
TRENDING NOW