Thursday, March 12, 2026 Last Updated 34 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 06.01 PM

മക്കള്‍ക്കും ശാന്തിക്കുമൊപ്പമുള്ള ചിത്രം എഐയിലൂടെ സൃഷ്ടിച്ച് സംഗീതസംവിധായകന്‍ ബിജിബാല്‍; ‘അന്നുമിന്നും’എന്ന് കുറിച്ച് ത്രോബാക്ക് ചിത്രവും പങ്കിട്ട് ബിജിബാല്‍

സംഗീതസംവിധാനത്തില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത കലാകാരനാണ് ബിജിബാല്‍. ഇപ്പോഴിതാ അകാലത്തില്‍ വേര്‍പെട്ടു പോയ തന്റെ പ്രിയതമയുടെ ചിത്രം മക്കള്‍ക്കും തനി​ക്കുമൊപ്പം പുനഃസൃഷ്ടിക്കുകയാണ് ബിജിബാല്‍.
Bijibal, Shanthi Bijibal
Bijibal with wife shanthi and kids (Image Source: Instagram)

പുതു നൂറ്റാണ്ടില്‍ രംഗത്ത് വരികയും ചെയ്ത ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പുതിയതും പഴയതുമായ തലമുറകളുടെ ഇഷ്ടം സമ്പാദിക്കുകയും ചെയ്ത സംഗീത സംവിധായകനാണ് ബിജിബാല്‍. അകാലത്തിൽ വേർപെട്ടുപോയ പ്രിയതമ ശാന്തിയുടെ ഓര്‍മ്മകള്‍ പലപ്പോഴും ബിജിബാല്‍ പങ്കിടാറുണ്ട്. നല്ലപാതിയായിരുന്ന ഭാര്യ ശാന്തിയുടെ പെട്ടന്നുള്ള വേർപാട് ബിജിബാലിനെ വല്ലാതെ ബാധിച്ചിരുന്നു. നൃത്ത അധ്യാപികയും ഗായികയുമായിരുന്നു ശാന്തി.
മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് 2017ലാണ് ശാന്തി ബിജിബാൽ അന്തരിച്ചത്. അതിനു ശേഷമുള്ള ഓരോ വിശേഷ ദിവസങ്ങളിലും ബിജിബാൽ ശാന്തിയുടെ ഓർമകൾ പങ്കുവയ്ക്കുന്ന വിഡിയോകൾ പുറത്തിറക്കാറുണ്ട്. കാലഭേദങ്ങൾ കടന്നു പോകുമ്പോഴും ബിജിപാല്‍ ജീവിക്കുന്നത് ഭാര്യ ശാന്തിയുടെ ഓർമ്മകളുടെ ചിറകിലാണ്.
ഇപ്പോഴിതാ മക്കള്‍ക്കും ശാന്തിക്കുമൊപ്പമുള്ള ഒരു എഐ ചിത്രം പങ്കിടുകയാണ് ബിജിബാല്‍. മക്കള്‍ക്കും ശാന്തിക്കും കൂടെയുള്ള ത്രോബാക്ക് ചിത്രവും ബിജിബാല്‍ പങ്കുവച്ചിട്ടുണ്ട്. ‘‘അന്നുമിന്നും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ബിജിബാല്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. താരം പങ്കിട്ട ചിത്രത്തിന് ലവ് ഇമോജിയും സ്നേഹം നിറഞ്ഞ കമന്റുകളുമാണ് സഹപ്രവര്‍ത്തകരും അഭിനേതാക്കളുമടക്കം നിരവധി പേര്‍ കുറിക്കുന്നത്.

Ads by Google
Thursday 04 Dec 2025 06.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW