Friday, March 13, 2026 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 03.09 PM

ഇടത് സൈബര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് രാഹുലിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ തെറി പറയാനാണ്; കുറിപ്പുമായി അഖില്‍ മാരാര്‍

akhil-marar-

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സംഘടനാ നടപടിയുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അധിക്ഷേപം നടത്തുന്നത് സിപിഎം അനുകൂലികളാണെന്ന് സംവിധായകനും നടനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍. വി.ഡി സതീശനെ ലക്ഷ്യമിട്ടാണ് സൈബര്‍ ആക്രമണമെന്നും അഖില്‍ ആരോപിച്ചു. രഹുലിനെ തളളിപ്പറയുന്ന കോണ്‍ഗ്രസ് നേതാക്കളെ തെറി പറയുന്നത് കോണ്‍ഗ്രസുകാരല്ല , മുഴുത്ത കമ്മി കളാണെന്നും അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഖില്‍ മാരാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു പെൺകുട്ടി പോലും കേസിനു പോകാതെ, ഒരു FIR പോലും ഇടുന്നതിന് മുൻപ് രാഹുലിനെതിരെ നടപടി എടുക്കാൻ മുൻകൈ എടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടും കോൺഗ്രസ്സിന്റെ തീരുമാനവും ഞെട്ടിച്ചത് അന്തം കമ്മികളെ ആണ്...

ജനങ്ങളുടെ ഇടയിൽ നിലമ്പൂർ ഉപതിരഞ്ഞെടുപോടെ വലിയ സ്വാധീനം ഉണ്ടാക്കിയ പ്രതിപക്ഷ നേതാവിന്റെ മുന്നോട്ട് പോക്കിൽ പാർട്ടിക്കുള്ളിലെ ചിലർക്കും എതിർപ്പാളയത്തിലെ സകലർക്കും വലിയ അസ്വസ്ഥത ഉണ്ടാക്കി അന്ന് മുതൽ വി ഡി സതീശനെ തകർക്കൽ ആയി ലക്ഷ്യം അതിന്റെ മുന്നോടിയാണ് രാഹുൽ വിഷയത്തിൽ വിഡി എടുത്ത നിലപാടിനെ വിമർശിച്ചു സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രംഗത്ത് എത്തിയത്...

മാധ്യമങ്ങൾ ഇവരെ രാഹുൽ ആരാധകർ ആക്കി കോൺഗ്രസ്സിൽ പ്രശ്നങ്ങൾ ആണെന്ന് വരുത്തി തീർത്തു അധികാരത്തിൽ ഈ പാർട്ടി എത്തില്ല എന്ന രീതിയിൽ വാർത്തകൾ പടച്ചു വിട്ടു...

സത്യത്തിൽ പാർട്ടിയിൽ ആണോ പ്രശ്നം.. ജനാധിപത്യ രീതിയിൽ ഒരു പാർട്ടി എടുക്കേണ്ട ഏറ്റവും മികച്ച തീരുമാനം എടുത്തത് കൊണ്ട് ആ പാർട്ടി പ്രതിസന്ധിയിൽ ആയതാണോ ആ പാർട്ടിയുടെ തീരുമാനം തങ്ങളെ അധികാരത്തിൽ നിന്നിറക്കും എന്ന് ഭയപ്പെട്ട എതിരാളികൾ ഈ പാർട്ടിയെ ഇല്ലാതാക്കാൻ ബോധപൂർവം സൃഷ്‌ടിച്ച പ്രതിസന്ധികൾ ആണോ എന്ന് നോക്കാം...

രാഹുലിനെ തള്ളിപ്പറയുന്ന കോൺഗ്രസ് നേതാക്കളെ തെറി പറയുന്നത് ആരാണ്.. അവർ രാഹുലിനെ ഇഷ്ട്ടപെടുന്നവർ ആണോ.. കോൺഗ്രെസ്സുകാരാണോ... അല്ല നല്ല മുഴുത്ത കമ്മികളാണ് രാഹുൽ ആരാധകർ ആയി വേഷം കെട്ടി കോൺഗ്രസ്സ് നേതാക്കളെ തെറി പറയുന്നത്....ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് രാഹുലിന്റെ പേരിൽ കോൺഗ്രസ്സ് നേതാക്കളെ തെറി പറയുക എന്ന ലക്ഷ്യത്തിൽ ആണ്...
കഴിഞ്ഞ ദിവസത്തെ എന്റെ പോസ്റ്റ്‌ മാത്രം നോക്കു.. രാഹുലിനെതിരെ ഞാൻ പറഞ്ഞ പോസ്റ്റിൽ എന്നെ തെറി വിളിച്ചു രാഹുലിന് വേണ്ടി കമന്റ് ഇട്ടേക്കുന്ന പല പ്രൊഫൈലുകളും സൈബർ കമ്മികളും സുഡാപ്പികളും.. സുഡാപ്പികളുടെ ഭയം ദേശീയ ബോധമുള്ള ഒരു ഹിന്ദു കോൺഗ്രസ്സിൽ എങ്ങാനും വന്നാലോ എന്ന ചിന്തയാണ്..

ബിജെപി നേതാവ് രാജീവ്‌ ചന്ദ്ര ശേഖർ ബുദ്ധിപരമായി രാഹുൽ വിഷയത്തിൽ നിന്ന് പിന്നോട്ട് പോയത് കോൺഗ്രസ്‌ എടുത്ത തീരുമാനം കണ്ടിട്ടാണ്... ബിജെപി രാഹുലിനെ അറ്റാക്ക് ചെയ്താൽ അയാളുടെ പിന്തുണ കേരളത്തിൽ കൂടും.. ബുദ്ധിപരമായി
അതൊഴിവാക്കി കോൺഗ്രസ്സിൽ തന്നെ പ്രശ്നങ്ങൾ ആണെന്ന് വരുത്തി മുന്നോട്ട് പോകുന്ന രാജീവ്‌ ചന്ദ്ര ശേഖർ ഈ തിരഞ്ഞെടുപ്പിൽ 25% വോട്ടാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ചത് രാഷ്ട്രീയമായി ബിജെപിക്ക് ലക്ഷ്യ ബോധം ഉണ്ടാക്കും.. യാതൊരു ബോധവുമില്ലാതെ അധികാരം പിടിക്കും എന്ന് പറഞ്ഞാൽ ബിജെപി അണികൾ പോലും വിശ്വസിക്കില്ല എന്നാൽ 25% വോട്ട് തങ്ങൾക്ക് സാധ്യമാകും എന്ന ചിന്തയിൽ പരമാവധി ജോലി ചെയ്യാൻ അവരെ ചിന്തിപ്പിക്കും..
ഫലമോ പിണറായി വിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപി കൂടുതൽ ശ്രമിക്കും.. അത് കോൺഗ്രസ്സിന് ദോഷം ചെയ്യും... കോൺഗ്രസ്സ് അധികാരത്തിൽ എത്തില്ല എന്ന പ്രതീതി സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നത് ഈ വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ എത്തിക്കാൻ ആണ്...

കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ പുത്തരിയല്ല എന്നാലതിനെ ആളി കത്തിക്കുന്നത് അന്തം കമ്മി -സംഘി കൂട്ട് കെട്ടാണ്...

നയിക്കാൻ മുന്നിൽ ഒരാളുണ്ടായാൽ അധികാരം പിടിക്കാം.. രാജാവില്ലാതെ ഒരു സൈന്യവും യുദ്ധം ജയിച്ചിട്ടില്ല..

അത്കൊണ്ട് അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒറ്റ കെട്ടായി പ്രതിപക്ഷ നേതാവിന് പിന്തുണ കൊടുത്തു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടു... അധികാരം കിട്ടിയ ശേഷം അല്ലെ മുഖ്യമന്ത്രിയും മന്ത്രിയും...

കാശ് കൊടുത്താൽ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് എഴുതാൻ ആളുള്ള PR ലോകത്തു യാഥാർഥ്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ ജനങ്ങൾക്ക് കഴിയട്ടെ..

Ads by Google
Ads by Google
LATEST NEWS
TRENDING NOW