Monday, March 16, 2026 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 02.49 PM

കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിൽ; കോഴിക്കോട് സൗത്ത് ബീച്ചിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

beach

കോഴിക്കോട്: സൗത്ത് ബീച്ചിൽ കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ്. രാവിലെ ആറു മണിയോടെ ബീച്ചിൽ എത്തിയവരാണ് കടൽഭിത്തിയിൽ തല കുടുങ്ങിയ നിലയിൽ ഇയാളുടെ മൃതദേഹം കണ്ടത്.

തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആസിഫിനെ ബുധനാഴ്‌ച വൈകീട്ട് ബീച്ചിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്‌റ്റ് പൂർത്തിയാക്കിയ ശേഷം പോസ്‌റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW