-->
തിരുവനന്തപുരം: താന്‍ ഇടപെട്ടത് തടഞ്ഞുവെയ്ക്കപ്പെട്ട എസ്എസ്‌കെ ഫണ്ടിന് വേണ്ടിയാണെന്നും പി.എം.ശ്രീ പദ്ധതിയില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ഇടതുപക്ഷ എം.പി. ജോണ്‍ബ്രിട്ടാസ്. സമഗ്രശിക്ഷയില്‍ തടഞ്ഞുവെയ്ക്കപ്പെട്ട ഫണ്ടിന് വേണ്ടിയാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനെ കണ്ടതെന്നും ഫാസിസ്റ്റ് സംവിധാനത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ തനിക്ക് എപ്പോഴും ഒരേ നിലപാടാണെന്നും പറഞ്ഞു.
എസ്എസ്‌കെ ഫണ്ടില്‍ തടഞ്ഞുവെയ്ക്കപ്പെട്ട പണത്തിനായി ഇനിയൂം വേണമെങ്കില്‍ മന്ത്രിയെ കാണുമെന്നും എന്നാല്‍ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. അത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഇടപാട്. അതില്‍ എം പിയ്ക്ക് ഇടപെടാനാകില്ലെന്നും പറഞ്ഞു. ബിജെപിയുമായി ബന്ധമുള്ളവര്‍ കോണ്‍ഗ്രസുകാരാണെന്നും കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിക്ക് ശശി തരൂര്‍ ഇപ്പോഴും സ്തുതി പാടുന്നത് ഇതിന്റെ ഉദാഹരണമാണ്. രാമക്ഷേത്രം നിര്‍മ്മിച്ചപ്പോള്‍ അതിന്റെ ക്രെഡിറ്റില്‍ പങ്കാളികളാകാന്‍ പോയവരാണ് കോണ്‍ഗ്രസ്. പിഎംശ്രീ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആരുമറിയാതെ പോയി അതില്‍ ഒപ്പുവെച്ചതായിരുന്നു അവര്‍ ഇന്ത്യാബ്‌ളോക്കിലെ മറ്റുപാര്‍ട്ടികളോട് ചെയ്ത വലിയൊരു ചതിയായിരുന്നു.
ഇന്ത്യാ ബ്‌ളോക്കിലെ എല്ലാവരും കൂടി ശ്രമിച്ചിരുന്നെങ്കില്‍ പിഎംശ്രീ നടപ്പാകുകയില്ലായിരുന്നെന്നും പറഞ്ഞു. എംപി എന്ന നിലയില്‍ കേന്ദ്രത്തില്‍ നി്ന്നും കേരളത്തിന് അര്‍ഹതപ്പെട്ടത് കിട്ടാന്‍ വേണ്ടി നിരന്തരം സമ്മര്‍ദ്ദം ചെലുത്തും അതിനായി ശ്രമം തുടരുമെന്നും പറഞ്ഞു.