Wednesday, March 11, 2026 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 05.21 PM

‘എന്റെ ഡെലിവറി റൂമില്‍ അമ്മായിമ്മയാണ് ഉണ്ടായിരുന്നത്; ഒരിക്കലും അമ്മായിയമ്മയ്ക്ക് അമ്മയാകാൻ പറ്റില്ലെന്ന് പറയും. പക്ഷെ അങ്ങനെയല്ല...’ പാര്‍വ്വതി ആര്‍ കൃഷ്ണ

അവതാരക, അഭിനേത്രി, സംരംഭക, ഇന്‍ഫ്ലുവന്‍സര്‍ എന്നീ നിലകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന താരമായ പാര്‍വ്വതി ആര്‍ കൃഷ്ണ ഇപ്പോഴിതാ താനും അമ്മായിയമ്മയും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറയുകയാണ്.
Parvathy R Krishna, parvathy and her mother-in-law
Parvathy R Krishna about loving relationship with mother-in-law (Image Source: Instagram)

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ പ്രിയങ്കരിയായ അവതാരകയാണ് പാര്‍വ്വതി കൃഷ്ണ. അഭിനേത്രി, ടെലിവിഷൻ അവതാരക, മോഡൽ, ഇൻഫ്ലുവൻസർ, സംരംഭക എന്നീ നിലകളിൽ തിളങ്ങി നില്‍ക്കുന്ന പാര്‍വ്വതി തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. താരം പങ്കിടുന്ന വിശേഷങ്ങളും ചിത്രങ്ങളു​മൊക്കെ വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അഭിനയത്തിലും കുടുംബ ജീവിതത്തിലും താരത്തിന് ഏറെ പ്രേക്ഷകസ്വീകാര്യതയുണ്ട്. ഗായകൻ ബാലഗോപാലനെയാണ് പാർവതി വിവാഹം ചെയ്തത്. പാർവതിയുടെ സ്വപ്നങ്ങള്‍ക്ക് പൂർണ പിന്തുണ നല്‍കിക്കൊണ്ട് ബാലഗോപാലന്‍ എപ്പോഴും കൂടെയുണ്ട്.
ഇപ്പോള്‍ അമ്മായിയമ്മയെപ്പറ്റി പാർവതി കൃഷ്ണ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തനിക്ക് സ്വന്തം അമ്മയെ പോലെയാണ് ഭർത്താവിന്റെ അമ്മയെന്നും തന്റെ ഡെലിവറി റൂമില്‍ അമ്മായിമ്മയായിരുന്നു ഉണ്ടായിരുന്നതെന്നും ബാലുവേട്ടനല്ലെന്നും തന്റെ ജീവിതത്തില്‍ അമ്മയോടൊപ്പം തന്നെ അമ്മായിയമ്മയ്ക്ക് സ്ഥാനമുണ്ടെന്നും പറയുകയാണ് പാര്‍വ്വതി കൃഷ്ണ.
‘‘അമ്മായിയമ്മയെ ഞാൻ അമ്മയായി തന്നെയാണ് കാണുന്നത്. ഞാനെന്റെ അമ്മയുമായി വഴക്കുണ്ടാക്കുന്നത് പോലെ അമ്മായിയമ്മയുമായും വഴക്കുണ്ടാക്കാറുണ്ട്. ആദ്യമൊക്കെ ഞങ്ങള്‍ തമ്മില്‍ ഒരു പോസിറ്റീവ് രീതിയായിരുന്നില്ല. പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും നല്‍കുന്ന സപ്പോർട്ട് അറിയാം. മാലിക്ക് എന്ന സിനിമയുടെ സെറ്റില്‍ അമ്മയായിരുന്നു എന്റെ കൂടെ. അമ്മ 30 വർഷം ടീച്ചറായി വർക്ക് ചെയ്തതാണ്. അമ്മ അത് പോലും വേണ്ടെന്ന് വെച്ച്‌ എന്റെ കൂടെ ഷൂട്ടിന് വന്നു. എന്റെ ഡെലിവറി റൂമില്‍ അമ്മായിമ്മയായിരുന്നു ഉണ്ടായിരുന്നത്. ബാലുവേട്ടനല്ല. ഇപ്പോള്‍ അവർക്ക് എന്റെ അമ്മയോടൊപ്പം എന്റെ ജീവിതത്തില്‍ സ്ഥാനമുണ്ട്.
ഒരിക്കലും അമ്മായിയമ്മയ്ക്ക് അമ്മയാകാൻ പറ്റില്ലെന്ന് പറയും. പക്ഷെ അങ്ങനെയല്ല. അവരോടൊന്ന് സംസാരിച്ചാല്‍ മതി. അവരോട് ചെറിയ കണ്‍സേണ്‍ കാണിക്കുക. അവരുടെ ചെറിയ ആഗ്രഹങ്ങളൊക്കെയുണ്ടാകും. അതൊക്കൊയെന്ന് സാധിച്ചാല്‍ അതാണ് അവരുടെ സന്തോഷം. പക്ഷെ എല്ലാവരുടെയും വീട്ടില്‍ ഒരേ സാഹചര്യം ആയിരിക്കില്ല. പക്ഷെ എന്റെ അമ്മയെ (അമ്മായിയമ്മ) സംബന്ധിച്ച്‌ അമ്മയ്ക്ക് ചെറിയൊരു പരിഗണന കിട്ടിയാല്‍ മതി. ആ പരിഗണന അമ്മയുടെ മക്കളേക്കാള്‍ കൂടുതല്‍ ഞാൻ കൊടുക്കുന്നുണ്ട്.
അമ്മയ്ക്ക് സാരികളും ചില മേക്കപ്പ് പ്രൊഡക്ടുകളും ഭയങ്കര ഇഷ്ടമാണ്. അത് താൻ വാങ്ങിക്കൊടുക്കാറുണ്ട്. ചിലപ്പോള്‍ അമ്മയെ ഒന്ന് കേട്ടാല്‍ മതി. അവരുടെ ജനറേഷനില്‍ കേള്‍ക്കാൻ ആളില്ലാത്തത് വലിയ കുറവായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ വന്ന ശേഷം അമ്മയ്ക്ക് ഞാൻ സ്വന്തം മകളാണ്. മകൻ അച്ചുവിന് അവർ സെക്കന്റ് മദറിനെ പോലെയാണ്. സുരക്ഷിതമായി മകനെ ഏല്‍പ്പിച്ച്‌ പോകാൻ പറ്റുന്ന സ്ഥലമാണ് എനിക്ക്. അത് കിട്ടുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. കുറേ വർഷത്തെ പ്രയത്നത്തില്‍ വന്നതാണ് ഈ സ്നേഹം...’’ പാർവതി കൃഷ്ണ പറയുന്നു. ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന ഷോയില്‍ വച്ചാണ് പാര്‍വ്വതി മനസ്സു തുറന്നത്.

ഏഞ്ചൽസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ അര​ങ്ങേറ്റം കുറിച്ച താരം മാലിക് എന്ന ചിത്രത്തിലെയും കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിലെ ഡോ. ​​ഷെർമിൻ എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മമാനസം എന്ന സീരിയലിലൂടെ ടെലിവിഷനിലെത്തിയ താരം ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ജനപ്രിയ അവതാരക കൂടിയാണ് താരം. സംരംഭക കൂടിയായ താരം, പാർഷ എന്ന സ്വന്തം ബിസിനസ്സ് നടത്തുന്നുണ്ട്. ഫേസ് യോഗയിൽ വിദഗ്ദ്ധയായ പാര്‍വ്വതി ഓൺലൈനിലും ഓഫ്‌ലൈനിലും വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തുന്നുണ്ട്. സംഗീതജ്ഞനായ ബാലഗോപാലിനെ വിവാഹം കഴിച്ച താരത്തിന് അവ്യൂക്ത് എന്നൊരു മകനുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW