Friday, March 13, 2026 Last Updated 46 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 02.19 PM

സാമന്തയ്ക്ക് ആശംസകളുമായി ഡേവിഡ് ബെക്കാം; കമന്റ്‌ വൈറല്‍

david-beckham-

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നടി നടി സമാന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

തൃഷ കൃഷ്ണൻ,പ്രാചി തെഹ്ലാൻ, ദിഷ പഠാനി, ദിവ്യഭാരതി, ഹൻസിക മോട്‌വാനി, വരലക്ഷ്മി ശരത് കുമാർ, ചിന്മയി ശ്രീപദ, കല്യാണി പ്രിയദർശൻ, പാർവതി തിരുവോത്ത്, ജാക്വലിൻ ഫെർണാണ്ടസ്, നസ്രിയ നസീം, ശ്രദ്ധ കപൂർ, പ്രിയങ്ക ചോപ്ര, ദേവ് മോഹൻ, കൃതി സനോൺ, അന്ന ബൈൻ, കാജൽ അഗർവാൾ, മൗനി റായ്, വരുൺ ധവാൻ, മാളവിക മോഹൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ സാമന്തയ്ക്കും രാജിനും ആശംസകൾ നേർന്നിട്ടുണ്ട്.

എന്നാൽ, കമന്റുകൾക്കിടയിൽ ഒരു സൂപ്പർസ്റ്റാറിന്റെ കമന്റു കൂടെ കണ്ടതിന്റെ കൗതുകത്തിലാണ് സോഷ്യൽ മീഡിയ. മറ്റാരുമല്ല ആ സൂപ്പർസ്റ്റാർ, ഇതിഹാസ ഫുട്‌ബോൾ താരവും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാം ആണ് സാമന്തയ്ക്കും രാജിനും ആശംസകൾ നേർന്നിരിക്കുന്നത്. 65,430 ലൈക്കാണ് ഈ കമന്റിനു ലഭിച്ചിരിക്കുന്നത്.

david-beckham-

അടുത്തിടെ, ഇരുവരും മുംബൈയിൽ നടന്ന ഒരു ചടങ്ങിന് ഒന്നിച്ചെത്തിയിരുന്നു. മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റഗ്രാം മെറ്റ ഇവന്റിൽ അതിഥികളായി എത്തിയത് ഡേവിഡ് ബെക്കാമും സാമന്തയുമായിരുന്നു. പരിപാടിയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്തായാലും, ബെക്കാമിന്റെ കമന്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

നടി ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള 'ബാസ്റ്റിൻ' റസ്റ്റോറന്റിൽ വച്ചായിരുന്നു ഹൗസ് ഓഫ് ഇൻസ്റ്റഗ്രാം മെറ്റ ഇവന്റ് നടന്നത്. 450 ഓളം ഇൻസ്റ്റഗ്രാം ക്രിയേറ്റർമാർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW