-->
സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി കര്‍ഷകന്‍ പാടത്ത് സ്ഥാപിച്ച സണ്ണി ലിയോണിയുടെ ചിത്രങ്ങള്‍. വിളകള്‍ക്ക് കണ്ണേറ് തട്ടാതിരിക്കാനാണ് നടിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതെന്നാണ് കര്‍ഷകന്‍ പറയുന്നത്. കര്‍ണാടകയിലെ പരുത്തിപ്പടാങ്ങളില്‍ നിന്നുളള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കര്‍ണാടക യാദ്ഗിര്‍ ജില്ലയിലെ മുഡ്ഡന്നൂര്‍ ഗ്രാമത്തിലെ പരുത്തിപ്പാടത്തുനിന്നുളള ചിത്രങ്ങളാണിപ്പോള്‍ പ്രചരിക്കുന്നത്. പരുത്തിപ്പാടത്തിന് മുന്നിലാണ് കര്‍ഷകന്‍ സണ്ണി ലിയോണിന്റെ ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്. ‘ഇത്തവണ മികച്ച വിളവുണ്ട്. അതിന് കണ്ണേറ് കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പാടത്തിനടുത്തുകൂടെ ആളുകള്‍ പോവുമ്പോള്‍ അവരുടെ കാഴ്ച വിളകളിലേക്ക് പോകുന്നതിന് പകരം സണ്ണിലിയോണിയിലേക്ക് പോവും ’കര്‍ഷകന്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രാപ്രദേശില്‍ നിന്ന് ഇത്തരം ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. കോളിഫ്‌ളവര്‍ പാടത്തിന് മുന്നില്‍ കര്‍ഷകന്‍ സ്ഥാപിച്ച സണ്ണി ലിയോണിന്റെ ബോര്‍ഡുകളാണ് അന്ന് പുറത്തുവന്നത്. പിന്നാലെ കിം കര്‍ഷിയാദിന്റെ ഉള്‍പ്പെടെ ചിത്രങ്ങള്‍ സ്ഥാപിച്ച കൃഷിയിടങ്ങളുടെ ചിത്രങ്ങള്‍ അന്ന് വൈറലായി.
Farmer Claims Sunny Leone Portrait Diverts Attention from Cotton Field in Yadgir Yadgir, Karnataka A farmer in Mudanur village, Hunasagi taluk of #Yadgir district, has drawn attention by placing a portrait of actress #SunnyLeone in his #cotton field. The unusual move was… pic.twitter.com/kFKQN7YkkM— Yasir Mushtaq (@path2shah) December 1, 2025