Sunday, March 15, 2026 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 10.06 AM

‘ഹാപ്പി ഗോച്ചാ ഡേ നിഷാ.. നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ ഞങ്ങളുടെ ലോകം മുഴുവന്‍ മാറി’; ​കുറിപ്പുമായി സണ്ണി ലിയോണി

sunny-leone
photo-www.facebook.com/sunnyleone

മകള്‍ നിഷയുടെ ഗോച്ച ഡേ ( കുട്ടിയോ വളര്‍ത്തു മൃഗമോ ഒരു കുടുംബത്തില്‍ ചേരുന്ന ദിവസത്തിന്റെ വാര്‍ഷികം) ആഘോഷിച്ച് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. നിഷയെ ദത്തെടുത്തതിന്റെ എട്ടാം വാര്‍ഷികമാണ് ദമ്പതികള്‍ ആഘോഷമാക്കി മാറ്റിയത്. നിഷയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചായിരുന്നു സണ്ണി ലിയോണ്‍ കുറിപ്പ് പങ്കുവെച്ചത്.

‘ഹാപ്പി ഗോച്ചാ ഡേ നിഷാ.. നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ ഞങ്ങളുടെ ലോകം മുഴുവന്‍ മാറി. ദൈവത്തിന്റെ അനുഗ്രഹം നിനക്കും ഞങ്ങള്‍ക്കും ലഭിച്ചു. ദൈവം കാണിച്ചുതന്ന വഴിയിലൂടെ ഞങ്ങള്‍ നിന്റെ അരികിലെത്തി’ സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2011 ജനുവരിയിലാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വിവാഹിതരായത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018 ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബ്ബര്‍, നോഹ് സിങ് വെബ്ബര്‍ എന്നീ ഇരട്ട ആണ്‍കുട്ടികളും പിറന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW