Wednesday, March 11, 2026 Last Updated 20 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 07.37 AM

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പോലീസ് ; ബംഗലുരുവില്‍ ഷാഡോ പോലീസിന്റെ വ്യാപക തെരച്ചില്‍

uploads/news/2025/12/814060/rahul-mankoottathil-600-360.jpg

ബംഗലുരു: ലൈംഗികാപവാദത്തില്‍ കുരുങ്ങിയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ബാംഗ്‌ളൂരിലെന്ന് സൂചന. ജനപ്രതിനിധിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ രാഹുലിനെ കണ്ടെത്താനുള്ള തെരച്ചിലിലാണ് പോലീസും. രാഹുല്‍ മാങ്കുട്ടത്തിലിനെതിരേ രണ്ടു യുവതികളാണ് വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്നെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഏഴു ദിവസമാണ് ഒളിവിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിന്തുടര്‍ന്ന് ഷാഡോ പോലീസും ബംഗലുരുവില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരമാനം എടുക്കും. നേരത്തേ പലപല കാറുകള്‍ മാറിയാണ് രാഹുല്‍ ഒളിവില്‍ പോയത്. ഇതിന് രാഹുലിന് സുഹൃത്തുക്കളുടെ സഹായം കിട്ടിയിട്ടുണ്ടെന്നാണ് വിവരം. കേരളം വിടാന്‍ രണ്ടു കാറുകള്‍ ഉപയോഗിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ സിസിടിവി ദൃശ്യം ഇല്ലാത്ത വഴിയില്‍ ആദ്യം പോയ ചുവന്ന പോളോകാര്‍ ഉപേക്ഷിച്ചു. നടുപ്പുണി എത്തുന്നതിന് മുമ്പായി കാര്‍ ഉപേക്ഷിക്കുകയായിരുന്നു.

എംഎല്‍എ ആയുള്ള ഔദ്യോഗിക കാര്‍ ഉപയോഗിക്കാതെ രണ്ടാഴ്ചയായി വീട്ടില്‍ ഉണ്ടായിരുന്ന കൂട്ടുകാരന്റെ പോളോ കാറിലായിരുന്നു രാഹുല്‍ പാലക്കാട്ട് നിന്നും കൂട്ടുകാരന്റെ അരികിലേക്ക് പോയത്. അവിടെ നിന്നും അഭിഭാഷകനെയും മറ്റും ബന്ധപ്പെട്ട ശേഷം ചുവന്ന കാറില്‍ യാത്ര തുടര്‍ന്ന് അതിര്‍ത്തിയിലേക്ക് പോയി. കൊഴിഞ്ഞാമ്പാറ വഴി നടുപ്പുണി വഴി പൊള്ളാച്ചിലേക്ക് കടക്കാനായിരുന്നു പദ്ധതി. പിന്നീട് ചുവന്ന പോളോകാര്‍ സിസിടിവി ഇല്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ചു. അടുത്ത സുഹൃത്തുക്കളുടെ മറ്റൊരു കാറില്‍ തമിഴ്‌നാട്ടിലേക്ക് പോയി. അവിടെ നിന്നും മറ്റൊരു കാറില്‍ തമിഴ്‌നാട് കര്‍ണാടകാ അതിര്‍ത്തിയിലേക്കും പിന്നീട് ബാംഗ്‌ളൂരിലേക്കും പോയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

Ads by Google
Ads by Google
TRENDING NOW