Thursday, March 19, 2026 Last Updated 37 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 06.01 PM

രാഹുലിനെതിരെ ലഭിച്ച പരാതി ഡിജിപിയ്ക്ക് കൈമാറി കെപിസിസി നേതൃത്വം; നടപടി യുവതിയെ അറിയിച്ച് കോൺ​ഗ്രസ്

uploads/news/2025/12/813944/5.gif
photo - facebook

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലഭിച്ച പരാതി കെപിസിസി നേതൃത്വം പോലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോൺ​ഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സം​ഗ പരാതിയുമായി രം​ഗത്തെത്തിയത്.

എന്നാൽ കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്. നിയമപരമായി നേരിടാൻ യുവതിയ്ക്ക് താൽപ്പര്യമില്ലാത്തതിനാലായിരുന്നു കോൺ​ഗ്രസ് നേതൃത്വത്തിന് പെൺകുട്ടി പരാതി നൽകിയത്. എന്നാൽ പരാതി കോൺ​ഗ്രസ് നേതൃത്വം പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പെൺകുട്ടി പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് കോൺ​ഗ്രസ് നേതൃത്വം അറിയിച്ചതിനെ തുടർന്ന് വീണ്ടും പരാതി നൽകുകയായിരുന്നു. പ്രിയങ്ക​ഗാന്ധിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്.

രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നുണ്ട്. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ​ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈം​ഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽ നിന്നും പി

Ads by Google
Tuesday 02 Dec 2025 06.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW