Thursday, March 19, 2026 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 01.51 PM

'' എനിക്ക് എന്റെ ക്രേസിനസ്സ് തന്ന മനുഷ്യന്'' ; ലാലിന് പിറന്നാള്‍ ആശംസിച്ച് മകള്‍

dance, wish
photo-www.instagram.com/monicalal8/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമാണ് ലാല്‍. താരത്തിന്റെ 67-ാം ജന്മദിനമാണ് ഇന്ന്. ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു പാട്ടിനൊപ്പം താളം പിടിക്കുന്ന ലാലിനെയും മകള്‍ മോണിക്കയേയുമാണ് വീഡിയോയില്‍ കാണാനാവുക. ഫണ്‍ മൂഡിലാണ് ഇരുവരും.

'' എനിക്ക് എന്റെ ക്രേസിനസ്സ് തന്ന മനുഷ്യന്... പിറന്നാള്‍ ബോയ്'', എന്നാണ് വീഡിയോയ്ക്ക് മോണിക്ക ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ലാല്‍ പിന്നീട് സിദ്ദിഖ്- ലാലിനൊപ്പം ചേര്‍ന്നാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്. 1997-ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലെ ' പണിയന്‍' എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് ലാല്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW