-->
ബംഗലുരു: ലൈംഗികാപവാദക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ രാവിലെ ബാഗലൂരില്‍ എത്തിയെന്നും പോലീസ് എത്തിയപ്പോള്‍ കടന്നുകളഞ്ഞെന്നുമാണ് വിവരം. തമിഴ്‌നാട് - കര്‍ണാടക അതിര്‍ത്തിയാണ് ബാഗലൂര്‍. അവിടെ നിന്നും രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയതായിട്ടാണ് വിവരം. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
മൂന്ന് കാറുകളിലാണ് രാഹുല്‍ ഒളിവില്‍ സഞ്ചരിച്ചത്. പാലക്കാട് നിന്നും നടിയുടെ ചുവന്ന പോളോ കാറില്‍ തമിഴ്നാട് അതിര്‍ത്തിയിലേക്കും അവിടെ നിന്നും മറ്റൊരു കാറില്‍ തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലേക്കും അവിടെ നിന്നും വേറൊരു കാറില്‍ കര്‍ണാടകയിലേക്കും കടന്നതായിട്ടാണ് വിവരം. രാഹുലിന്റെ പിന്നാലെ തന്നെ പോലീസും സഞ്ചരിക്കുന്നുണ്ട്. ഉടന്‍ തന്നെ പിടികൂടിയേക്കുമെന്നാണ് വിവരം.
ഒരു സഹായി രാഹുലിനൊപ്പം ഉണ്ടെന്നാണ് കരുതുന്നത്. ഇയാളെ കണ്ടെത്താനുള്ള നീക്കവുമുണ്ട്. ഒരേസമയം പൊള്ളാച്ചിയിലും ബാഗലൂരിലും പോലീസ് തെരച്ചില്‍ നടത്തിവരികയാണ്. പാലക്കാട് നിന്നും ചുവന്ന പോളോ കാറില്‍ പൊള്ളാച്ചിയില്‍ എത്തിയ രാഹുല്‍ അവിടെ നിന്നും ബാഗലൂരില്‍ എത്തി അവിടെ നിന്നും മറ്റൊരു കാറില്‍ കര്‍ണാടകയിലേക്ക് കടന്നതായിട്ടാണ് വിവരം. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതോടെയാണ് കര്‍ണാടകയിലേക്ക് കടന്നത്. പല പല കാറുകളിലായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിരിക്കുന്നത്.
കര്‍ണാടകത്തിലെ രാഹുലിന്റെ ഒളിയിടം കണ്ടെത്തിയതായിട്ടാണ് വിവരം. കോണ്‍ഗ്രസ് നേതൃത്വം തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഒളിവില്‍ പോയത്. നാളെ രാഹുലിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കണ്ടെത്തേണ്ട ബാദ്ധ്യത പോലീസിന് വന്ന് ചേര്‍ന്നിരിക്കുന്നത്. ഇന്ന് തന്നെ രാഹുലിനെ വലയിലാക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം പോലീസ് ബാഗലൂരുവിലും പൊള്ളാച്ചിയിലുമായി ഒരേസമയം തെരച്ചില്‍ നടത്തുന്നതായിട്ടാണ് വിവരം. അറസ്റ്റ് ഉടന്‍ നടന്നേക്കുമെന്നാണ് വിവരം.