Wednesday, March 11, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 12.22 PM

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: ഇൻകാസ് ഖത്തർ പ്രവാസികൾക്കായി സഹായ കേന്ദ്രം തുറന്നു

uploads/news/2025/12/813898/pravasi-new.jpg

ദോഹ : വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കൃത്യമായ വിവരങ്ങള്‍, വിശദീകരണങ്ങള്‍, സഹായം എന്നിവ പ്രവാസി സമൂഹത്തിന് നല്‍കുന്നതിനായിഇൻകാസ് ഖത്തർ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആശങ്കയകറ്റാനും ലിസ്റ്റില്‍ പേരുകള്‍ ചേര്‍ക്കുന്നതിനും, അതിനോടനുബന്ധിച്ചുള്ള രേഖകള്‍ ശരിയാക്കുന്നതിലുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായുള്ള ഇൻകാസ് ഖത്തർ ഹെൽപ്പ് ഡെസ്ക് തുമാമയിലെ ഐ.സി.ബി.എഫ് ബിൽഡിംഗിൽ പ്രവർത്തിക്കുന്നഇൻകാസ് ഓഫീസിലാണ് പ്രവർത്തനമാരംഭിച്ചത്.

ഹെൽപ്പ് ഡെസ്‌കിൻ്റെ ഉദ്ഘാടനം ഇൻകാസ് പ്രസിഡൻ്റ് സിദ്ദീഖ് പുറായിലും, ഐ.സി. ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവയും ചേർന്ന്ഓൺലൈൻ ഫോം പൂരിപ്പിച്ചു കൊണ്ട് നിർവ്വഹിച്ചു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ലിസ്റ്റിൽ പേര് ചേർക്കുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ച്ജിൻസ് ജോസ് വിശദീകരിച്ചു.

ഇൻകാസ് ഉപദേശക സമിതി ചെയർമാൻ സമീർ ഏറാമല, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഉപദേശക സമിതി അംഗവും ഐ.എസ്.സി സെക്രട്ടറിയുമായ ബഷീർ തുവാരിക്കൽ, സുരേഷ് കരിയാട്, വൈസ് പ്രസിഡൻ്റുമാരായ സി.താജുദ്ദീൻ, വി.എസ്. അബ്ദുൾ റഹ്മാൻ, അൻവർ സാദത്ത്, പ്രദീപ് കൊയിലാണ്ടി, ജയപാൽ മാധവൻ, ജനറൽ സെക്രട്ടറിമാരായ ഈപ്പൻ തോമസ്സ്, സി.വി. അബ്ബാസ് തുടങ്ങി മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ്- വനിതാ വിംഗ് ഭാരവാഹികളുംചടങ്ങിൽ സന്നിഹിതരായിരുന്നു. ഇൻകാസ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് അഷറഫ് വടകര നന്ദിയും പറഞ്ഞു.വൈകുന്നേരം 3.30 മുതല്‍ രാത്രി 9.30 വരെയാണ് ഹെല്‍പ്പ് ഡെസ്ക് സേവനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 7157 4412 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. നോർക്ക ഇൻഷുറൻസും അനുബന്ധ സേവനങ്ങളും ഹെൽപ്പ് ഡെസ്കിലൂടെ ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW