Thursday, March 12, 2026 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 01 Dec 2025 01.45 PM

മസാല ബോണ്ടില്‍ കടം എടുത്തത് തെറ്റ്; ഗുരുതരമായ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ്

uploads/news/2025/12/813744/VD-Satheeshan600-360.gif

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ സംസ്ഥാനത്തിന് വലിയ ധനനഷ്ടം ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒന്നര ശതമാനം പലിശയ്ക്ക് പണം കിട്ടും എന്നിട്ടും കൂടിയ പലിശയ്ക്ക് പണം എടുത്തെന്നും പറഞ്ഞു.

ഗുരുതരമായ അഴിമതി ഇതില്‍ നടന്നെന്നും ആരോപിച്ചു. തോമസ് ഐസക് പറയുന്നത് തെറ്റാണ്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിയടിക്കാന്‍ മാത്രം മുഖ്യമന്ത്രി പോയി. പണം നിക്ഷേപിക്കുന്ന ആര്‍ക്കും മണിയടിക്കാം. നടന്നത് പി ആര്‍ സ്റ്റണ്ടാണെന്ന് അദേഹം പറഞ്ഞു.

മുഖ്യമന്ത്രി മണിയടിക്കാന്‍ പോകുന്നതിന് മുന്‍പ് സംസ്ഥാനം സോവറിംഗ് ഗ്യാരണ്ടി നല്‍കിയതിനെ കുറിച്ച് ആലോചിക്കണം. എന്തായിരുന്നു അന്ന് പിആര്‍ സ്റ്റണ്ട്. ഇപ്പോള്‍ പറയുവാ ഒരു ബന്ധവുമില്ലെന്ന്. ഏതാ കിഫ്ബി എന്ന് ചോദിക്കാത്തത് ഭാഗ്യമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഒഴിഞ്ഞുമാറിയാല്‍ വലിയ തമാശയാകും. മലയാളികളെ ഇങ്ങനെ ചിരിപ്പിക്കരുതെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഇ.ഡി. നോട്ടീസ് അയക്കുന്നതെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മുന്‍പും നോട്ടീസ് അയച്ചിട്ടുണ്ടെന്നും എന്നിട്ട് എന്തായെന്നും വിഡി സതീശന്‍ ചോദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW