-->
കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്കും മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ്. ശനിയാഴ്ച യായാണ് നോട്ടീസ് അയച്ചത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റി അയച്ച നോട്ടീസില്‍ മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കണം.കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി.
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 201 9 ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടിയാണ് സമാഹരിച്ചത്. 2019 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമെങ്കില്‍ നടപടി ക്രമങ്ങളില്‍ നിന്ന് ഒഴിവാക്കും. രണ്ട് വര്‍ഷം മുന്‍പ് മുന്‍ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നല്‍കുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. തോമസ് ഐസക്കിന് നോട്ടീസ് ലഭിച്ചത് രണ്ട് തവണയാണ്. എന്നാല്‍ ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ചട്ടങ്ങള്‍ പാലിച്ചാണ് ബോണ്ട് വാങ്ങിയത് എന്നായിരുന്നു തോമസ് ഐസക്കിന്റെ മറുവാദം. റിസര്‍വ് ബാങ്ക് സംശയം ഉന്നയിക്കാത്തതും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ അന്വേഷമണത്തിനൊടുവിലാണ് മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.