Thursday, March 12, 2026 Last Updated 18 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 12.32 PM

നാഷണല്‍ ഹെറാള്‍ഡ് കേസ്: ഇ.ഡി.യുടെ കുറ്റപത്രം സ്വീകരിക്കാതെ ഡല്‍ഹി കോടതി ; സോണിയയ്ക്കും രാഹുലിനും ആശ്വാസം

uploads/news/2025/12/816289/rahul-and-sonia.jpg

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയ്ക്കും രാഹുല്‍ഗാന്ധിക്കും വലിയ ആശ്വാസം സമ്മാനിച്ചുകൊണ്ട് ഇ.ഡി.യുടെ കുറ്റപത്രം സ്വീകരിക്കാതെ ഡല്‍ഹി കോടതി. നടപടികള്‍ പൂര്‍ത്തിയാക്കി വീണ്ടും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള കേസിലാണ് നടപടി. കുറ്റപ്പത്രത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി അന്വേഷണം തുടരാനും നിര്‍ദേശിച്ചു.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കേസില്‍ ഏപ്രില്‍ 15 ന് സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി തള്ളിയത്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. നാഷണല്‍ ഹെറാള്‍ഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം ഉണ്ടാക്കിയെന്നുമാണ് വാദം. 2008-ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡ് പത്രം പൂട്ടിയത്.

2010-ല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് വാങ്ങുന്നത് തുച്ഛമായ തുകയ്ക്കാണ്. ദില്ലി, ലഖ്‌നൗ, മുംബൈ അടക്കമുള്ള നഗരങ്ങളില്‍ രണ്ടായിരം കോടിയോളം വില മതിക്കുന്ന കെട്ടിടങ്ങള്‍ ഇതോടെ സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി എന്ന് ഇഡി പറയുന്നു. യങ് ഇന്ത്യന്റെ 76% ഓഹരികളും രാഹുല്‍ ഗാന്ധിയുടെ പേരിലായിരുന്നു എന്നതിന് തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിരുന്നു.

Ads by Google
Tuesday 16 Dec 2025 12.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW