-->
തിരുവനന്തപുരം: നേതാക്കള്‍ക്ക് ഇടയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ബിജെപിയില്‍ ഗ്രൂപ്പ് വഴക്ക് പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അങ്ങിനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും എല്ലാവരും പിന്തുണ നല്‍കുന്നുണ്ടെന്നും പറഞ്ഞു. ട്വന്റിഫോര്‍ ചാനലിന്റെ ഒരു പരിപാടിയിലായിരുന്നു രാജീവ് ചന്ദ്രശേഖരന്‍ ഇക്കാര്യം പറഞ്ഞത്.
അഭിപ്രായ വ്യത്യാസങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. ബിജെപി ഒരു ജനാധിപത്യപാര്‍ട്ടി ആയതിനാല്‍ അതിനെ നെഗറ്റീവായി കാണുന്നില്ലെന്നും കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും അദേഹം പറഞ്ഞു. ബിജെപിയിലെ ഗ്രൂപ്പിസം വലിയ വെല്ലുവിളിയാകുമെന്നായിരുന്നു താന്‍ ആദ്യം ഇവിടെ എത്തിയപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ ഗ്രൂപ്പിസം കണ്ടിട്ടില്ല.
ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിന്റെ സഹായം അഭ്യര്‍ത്ഥിച്ചതായും രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു. താന്‍ ആര്‍എസ്എസിന്റെ ഭാഗമല്ല. എന്നാല്‍ ആര്‍എസ്എസ് ബന്ധം ഉണ്ട്. കര്‍ണാടകയില്‍ നിന്ന് തുടങ്ങിയതാണെന്നും പറഞ്ഞു.
മുതലാളി പ്രയോഗം സഖാക്കളുടേതാണ്. രാഷ്ട്രീയത്തിലേക്ക് ആര്‍ക്കും വരാം. പണ്ട് ഞാന്‍ ബിസിനസ്സ്മാന്‍ ആയിരുന്നു. ബിസിനസ്സില്‍ നിന്നും പൊളിറ്റിക്‌സില്‍ വന്നു. ചിപ്പ് ഡിസൈനര്‍ ആയി തുടങ്ങി ബിസിനസ്സില്‍ എത്തി ഇപ്പോള്‍ രാഷ്ട്രീയക്കാരന്‍ ആയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.